Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസാമുദായിക നേതാക്കൾ...

സാമുദായിക നേതാക്കൾ ഉത്തരവാദിത്ത ബോധത്തോടെ ഇടപെടണം -സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ

text_fields
bookmark_border
സാമുദായിക നേതാക്കൾ ഉത്തരവാദിത്ത ബോധത്തോടെ ഇടപെടണം -സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ
cancel
camera_alt

അബ്​ദുൽ ഹമീദ് മടവൂർ (ചെയർ.), സിറാജ് തയ്യിൽ (പ്രസി.), ഷാജഹാൻ ചളവറ (ജന. സെക്ര.), അഫ്സൽ എടത്തനാട്ടുകര (ട്രഷ.)

റിയാദ്: സാമുദായിക സംഘടനകൾ തങ്ങൾ പ്രതിനിധാനം ചെയ്യുന്ന സമുദായങ്ങളുടെ ഉന്നമനത്തിന് വേണ്ടി പ്രവർത്തിക്കുമ്പോൾ തന്നെ, സമൂഹത്തി​െൻറ കൂട്ടായ്മയും പരസ്പര വിശ്വാസവും കാത്തുസൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാകണമെന്ന് സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ റിയാദ് ഘടകം ആഹ്വാനം ചെയ്തു. സെൻററി​െൻറ 2024-26 പ്രവർത്തന വർഷത്തെ അവസാന ജനറൽ ബോഡി യോഗത്തിൽ അവതരിപ്പിച്ച പ്രമേയത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.

കേരളത്തി​െൻറ ഉന്നതമായ മതേതര പാരമ്പര്യത്തിന് ദോഷകരമായ രീതിയിൽ വർഗ്ഗീയ പ്രസ്താവനകൾ നടത്തുന്നവരെ മലയാളികൾ തിരിച്ചറിയണം. അധികാര രാഷ്ട്രീയത്തിലെ ലാഭത്തിന് വേണ്ടി ഇത്തരം കള്ളനാണയങ്ങളെ വെള്ളപൂശുന്ന രാഷ്ട്രീയ കക്ഷികളെ മതേതര കേരളം ചെറുത്തുതോൽപ്പിക്കണം. പിന്നിട്ട വഴികളിലെ പിഴവുകൾ മറച്ചുവെക്കാൻ നവോത്ഥാന നായകരെ അപമാനിക്കുന്ന സമീപനം അപകടകരമാണ്. ഒരു പൊതുശത്രുവിനെ സൃഷ്ടിച്ചാൽ മാത്രമേ അണികളെ കൂടെ നിർത്താൻ കഴിയൂ എന്ന മൗഢ്യം ഉപേക്ഷിക്കണമെന്നും, സ്വന്തം നേട്ടങ്ങൾക്കായി ഫാസിസത്തിന് കുഴലൂതുന്നവർക്ക് കാലം മാപ്പുനൽകില്ലെന്നും പ്രമേയം ഓർമിപ്പിച്ചു.

ഇസ്ലാഹി സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന യോഗം നാഷനൽ ഓർഗനൈസിങ്​ സെക്രട്ടറി സലീം കടലുണ്ടി ഉദ്ഘാടനം ചെയ്തു. ഷാജഹാൻ ചളവറ അധ്യക്ഷത വഹിച്ചു. സെൻററിന് കീഴിലുള്ള വിവിധ യൂണിറ്റുകളുടെയും പോഷക ഘടകങ്ങളുടെയും പ്രവർത്തന റിപ്പോർട്ടുകൾ ഇക്ബാൽ കൊടക്കാട് (സെൻറർ കമ്മിറ്റി), നവാസ് (ബത്ഹ യൂനിറ്റ്​), നാസർ കൊപ്പം (സനാഇയ്യ യൂനിറ്റ്​), ഹബീബ് റഹ്മാൻ (അസീസിയ യൂനിറ്റ്​), നൗഫൽ (മലാസ് യൂനിറ്റ്​) എന്നിവർ അവതരിപ്പിച്ചു. വിവിധ വിഭാഗങ്ങളുടെ സാമ്പത്തിക റിപ്പോർട്ടുകൾ അഫ്സൽ (സെൻറർ കമ്മിറ്റി), നാസർ കൊപ്പം (ദഅവ), യൂനുസ് (ഡ്രോപ്‌സ്), ഷമീൽ (സകാത്ത്), ഷാജഹാൻ (മദ്രസ) എന്നിവർ അവതരിപ്പിച്ചു.

ഫോക്കസ് പ്രവർത്തനങ്ങളെക്കുറിച്ച് ഷമീം വെള്ളാടത്തും, എം.ജി.എം പ്രവർത്തനങ്ങളെക്കുറിച്ച് സിറാജുദ്ദീൻ തയ്യിലും, ടീൻ ആൻഡ് ടാലൻറിനെക്കുറിച്ച് ഫവാസും സംസാരിച്ചു. റിപ്പോർട്ടുകളിന്മേലുള്ള ചർച്ചകൾക്ക് ഷാജഹാൻ, ഇക്ബാൽ എന്നിവർ മറുപടി നൽകി. യോഗത്തിൽ വെച്ച് അടുത്ത രണ്ടു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അബ്​ദുൽ ഹമീദ് മടവൂർ (അഡ്വൈസറി ബോർഡ് ചെയർമാൻ), സിറാജ് തയ്യിൽ (പ്രസിഡൻറ്), ഷാജഹാൻ ചളവറ (ജനറൽ സെക്രട്ടറി), അഫ്സൽ എടത്തനാട്ടുകര (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. വൈസ് പ്രസിഡൻറുമാരായി ഫസൽ റഹീം, അബ്​ദുൽ ഹക്കീം, അബ്​ദുൽ ജബ്ബാർ മേലേവീട്ടിൽ, റാഷിദ് യൂസുഫ്, സാജിദ് ഒതായി എന്നിവരെയും, സെക്രട്ടറിമാരായി ഇഖ്ബാൽ കൊടക്കാട്, ഹബീബ് പുത്തലത്ത്, നൗഫൽ അരുക്കാറ്റിൽ, യൂനുസ് നിലമ്പൂർ, ഫവാസ് ഇബ്രാഹിം എന്നിവരെയും തെരഞ്ഞെടുത്തു. അബ്​ദുൽ ഹക്കീം, റാഷിദ് യൂസഫ്, അബ്​ദുസ്സലാം തൊടികപ്പുലം എന്നിവരടങ്ങിയ ഇലക്ഷൻ ബോർഡ് തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. നൗഫൽ പാണക്കാട് സ്വാഗതവും ട്രഷറർ അഫ്സൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsCommunal LeadersSaudi ArabiaSaudi Indian Islamic Center
News Summary - Communal leaders should act responsibly - Saudi Indian Islamic Center
Next Story