സൗദിയിൽ ഇന്ന് മുതൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കും
text_fieldsജിദ്ദ: സൗദിയിൽ ബുധനാഴ്ച മുതൽ വാണിജ്യ കേന്ദ്രങ്ങളും മൊത്ത, ചില്ലറ വ്യാപാരസ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കു ം. കോവിഡ് വ്യാപനം തടയാൻ മുൻകരുതലായി ഒന്നര മാസത്തോളം അടച്ചിട്ട ശേഷമാണ് കച്ചവട കേന്ദ്രങ്ങളും മൊത്ത, ചില്ലറ ക ച്ചവട സ്ഥാപനങ്ങളും തുറക്കുന്നത്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പ്രവർത്തന സമയം. മക്ക ഒഴികെ യുള്ള പട്ടണങ്ങളിൽ കർഫ്യുവിൽ ഇളവ് വരുത്തി ഏപ്രിൽ 29 മുതൽ മെയ് 13 (റമദാൻ 20) വരെ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുവാദം നൽകി സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറ പ്രഖ്യാപനമുണ്ടായത് ഞായറാഴ്ച പുലർച്ചെയാണ്.
മക്കയിൽ മുഴുവൻ സമയ കർഫ്യു നിലനിൽക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ കടകൾ മാത്രമേ തുറന്നു പ്രവർത്തിക്കുകയുള്ളു. എന്നാൽ സമൂഹ അകലം പാലിക്കാൻ കഴിയാത്ത സ്ഥാപനങ്ങളായ ക്ലിനിക്കുകൾ, ബാർബർ ഷാപ്പുകൾ, സ്പോർട്സ്, ഹെൽത്ത് ക്ലബുകൾ, വിനോദ കേന്ദ്രങ്ങൾ, സിനിമ ശാലകൾ, ബ്യൂട്ടി പാർലറുകൾ, റെസ്റ്റോറൻറുകൾ, കഫേകൾ തുടങ്ങിയവയുടെ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള വിലക്ക് തുടരും. വാണിജ്യ കേന്ദ്രങ്ങളും മൊത്ത, ചില്ലറ വ്യാപാര സ്ഥാപനങ്ങളും തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും കർശന ആരോഗ്യ മുൻകരുതലുകളും സമൂഹ അകല പാലനം പോലുള്ള നിയന്ത്രണങ്ങളും പാലിക്കണം.
ഇൗ നടപടികൾ കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സാമ്പത്തിക, വാണിജ്യ, വ്യവസായിക സ്ഥാപനങ്ങൾ ആരോഗ്യ മന്ത്രാലയം അംഗീകരിച്ച മുൻകരുതൽ, പ്രതിരോധ നടപടികൾ നടപ്പാക്കിയിട്ടുണ്ടോയെന്ന് ബന്ധപ്പെട്ട വകുപ്പുകൾ നിരീക്ഷിക്കുകയും ദൈനംദിന റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
