റിയാദിൽ വാണിജ്യ സ്ഥാപനങ്ങൾക്ക് തീപിടിച്ചു
text_fieldsറിയാദിലെ അൽ യർമുഖിൽ വാണിജ്യ കെട്ടിട സമുച്ചയത്തിൽ തീപിടിത്തമുണ്ടായപ്പോൾ സിവിൽ ഡിഫൻസ് അണക്കാൻ
ശ്രമിക്കുന്നു
റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ ഒരു വാണിജ്യസ്ഥാപന സമുച്ചയത്തിന് തീപിടിച്ചു. റിയാദ് നഗത്തിന്റെ വടക്കുകിഴക്കൻ ഭാഗത്തെ അൽ യർമുഖിലാണ് ചൊവ്വാഴ്ച രാവിലെ നിരവധി കടകൾ പ്രവർത്തിക്കുന്ന കെട്ടിടസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.
സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി രക്ഷാപ്രവർത്തനവും തീയണക്കാനുള്ള ശ്രമങ്ങളും നടത്തി. മണിക്കൂറുകൾക്കുള്ളിൽ തീ നിയന്ത്രണവിധേയമാക്കി. ആർക്കും പരിക്കോ ആളപായമോ ഇല്ലെന്നും എന്നാൽ വൻ സ്വത്ത് നാശമുണ്ടായിട്ടുണ്ടെന്നും സിവിൽ ഡിഫൻസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

