Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി ദേശീയ ദിനം: 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം

text_fields
bookmark_border
സൗദി ദേശീയ ദിനം: 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് വിലക്കിഴിവ് പ്രഖ്യാപിച്ച് വാണിജ്യ മന്ത്രാലയം
cancel

റിയദ്: സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് സ്​റ്റോറുകളിലുമായി 1.2 കോടിയിലധികം ഉൽപ്പന്നങ്ങൾക്ക് വാണിജ്യ മന്ത്രാലയം വിലക്കിഴിവ് പ്രഖ്യാപിച്ചു. എല്ലാത്തരം ഉപഭോഗ വസ്തുക്കളും ഈ ഓഫറുകളുടെ പരിധിയിൽ വരും.

ഇതിനായി വ്യക്തിഗത സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്​റ്റോറുകൾക്കുമായി 3,500-ലധികം ഡിസ്കൗണ്ട് ലൈസൻസുകൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒരു ലൈസൻസ് ലഭിക്കുന്ന സ്ഥാപനത്തിന് അതിന് കീഴിലുള്ള മുഴുവൻ ശാഖകളിലും വിൽപ്പന കേന്ദ്രങ്ങളിലും ഡിസ്കൗണ്ട് ഓഫറുകൾ ലഭ്യമാക്കാൻ സാധിക്കും.

ഡിസ്കൗണ്ടുകൾ അനുവദിക്കുമ്പോൾ സ്ഥാപനങ്ങളുടെ വാർഷിക ഡിസ്കൗണ്ട് ബാലൻസിൽ നിന്ന് ദിവസങ്ങൾ നഷ്​ടപ്പെടില്ലെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ എല്ലാ പ്രവിശ്യകളിലുമുള്ള സ്ഥാപനങ്ങളും സ്​റ്റോറുകളും നിശ്ചിത നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തി​െൻറ പരിശോധന തുടരും.

ഓഫറുകളുടെ വിശ്വസനീയത ഉറപ്പുവരുത്താൻ ഉപഭോക്താക്കൾക്ക് പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഡിസ്കൗണ്ട് ലൈസൻസിൽ രേഖപ്പെടുത്തിയിട്ടുള്ള ഏകീകൃത ഇലക്ട്രോണിക് ബാർകോഡ് മൊബൈൽ കാമറ ഉപയോഗിച്ച് സ്കാൻ ചെയ്യുന്നതിലൂടെ ഓഫറുകളുടെ നിയമസാധുതയും കൃത്യതയും പരിശോധിക്കാം.

ഇതുവഴി ഡിസ്കൗണ്ടി​െൻറ സ്വഭാവം, ശതമാനം, കാലാവധി, സ്ഥാപനത്തി​െൻറ വിശദാംശങ്ങൾ എന്നിവ ഉപഭോക്താക്കൾക്ക് നേരിട്ട് മനസ്സിലാക്കാൻ സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Saudi National Day: Commerce Ministry announces discounts on over 12 million products
Next Story