Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി...

പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഹം​സ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം

text_fields
bookmark_border
പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഹം​സ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം
cancel
camera_alt

ജി​ദ്ദ, കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി സം​ഘ​ടി​പ്പി​ച്ച പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, ഹം​സ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് തങ്ങ​ൾ, മ​ല​പ്പു​റം ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗ​വും കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം മു​സ്‌​ലിം ലീ​ഗ് മു​ൻ വൈ​സ് പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന മൂ​ർ​ക്ക​ത്ത് ഹം​സ മാ​സ്റ്റ​ർ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു. പ​രി​പാ​ടി ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ മു​സ്‌​ലിം​ക​ളു​ടെ മ​ത, രാ​ഷ്ട്രീ​യ മു​ന്നേ​റ്റ​ത്തി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് കു​ടും​ബം വ​ഹി​ച്ച പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ത്യ പോ​ലു​ള്ള ഒ​രു ബ​ഹു​സ്വ​ര സ​മൂ​ഹ​ത്തി​ൽ ഇ​സ്‌​ലാ​മി​ക ആ​ദ​ർ​ശം ഉ​ൾ​ക്കൊ​ണ്ട് എ​ങ്ങ​നെ ജീ​വി​ക്കാം എ​ന്ന​തി​ന്‍റെ ഉ​ത്ത​മ മാ​തൃ​ക​യാ​യി​രു​ന്നു ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​ര​ള​ത്തി​ൽ​പോ​ലും വ​ർ​ഗീ​യ ശ​ക്തി​ക​ൾ പ്ര​വ​ർ​ത്ത​നം സ​ജീ​വ​മാ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ത സൗ​ഹാ​ർ​ദ​ത്തി​ന് ഏ​റെ സം​ഭാ​വ​ന ന​ൽ​കി​യ ഹൈ​ദ​ര​ലി ത​ങ്ങ​ളു​ടെ നി​ര്യാ​ണം രാ​ജ്യ​ത്തി​നു​ത​ന്നെ വ​ലി​യ ന​ഷ്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പ​രി​പാ​ടി​യി​ൽ കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി വൈ​സ് പ്ര​സി​ഡ​ന്റ്‌ മു​ഹ​മ്മ​ദ്‌ ക​ല്ലി​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി സൗ​ദി നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം നാ​സ​ർ വെ​ളി​യ​ങ്കോ​ട്, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ വി.​പി. മു​സ്ത​ഫ, സി.​കെ. റ​സാ​ഖ്‌ മാ​സ്റ്റ​ർ, മ​ല​പ്പു​റം ജി​ല്ല കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സീ​തി കൊ​ള​ക്കാ​ട​ൻ, ഹ​ബീ​ബ് ക​ല്ല​ൻ, വി.​പി. ഉ​നൈ​സ് തി​രൂ​ർ, സാ​ബി​ൽ മ​മ്പാ​ട്, അ​ബ്ബാ​സ് വേ​ങ്ങൂ​ർ, കെ.​എം.​സി.​സി വെ​ൽ​ഫെ​യ​ർ വി​ങ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ കു​ട്ടി പാ​ണ്ടി​ക്കാ​ട്, മെ​ഡി​ക്ക​ൽ വി​ങ് ചെ​യ​ർ​മാ​ൻ മാ​നു പ​ട്ടി​ക്കാ​ട്, ശ​റ​ഫു​ദ്ദീ​ൻ പ​ന്തൊ​ടി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. നാ​സ​ർ കാ​ടാ​മ്പു​ഴ മൂ​ർ​ക്ക​ത്ത് ഹം​സ മാ​സ്റ്റ​ർ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം എ​ന്ന​നി​ല​യി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വെ​ച്ച ഹം​സ മാ​സ്റ്റ​ർ മാ​റാ​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക രം​ഗ​ത്ത് നി​റ​ഞ്ഞു​നി​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ഹ​മ്മ​ദ​ലി മു​സ്‌​ലി​യാ​ർ കാ​പ്പ് പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി. കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​ണി ഇ​സ്ഹാ​ഖ് മാ​സ്റ്റ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി റ​സാ​ഖ്‌ വെ​ണ്ട​ല്ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മ​ണ്ഡ​ലം കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ ടി.​കെ. അ​ൻ​വ​ർ സാ​ദ​ത്ത് കു​റ്റി​പ്പു​റം, ടി.​ടി. ഷാ​ജ​ഹാ​ൻ പൊ​ന്മ​ള, സൈ​നു കോ​ട​ഞ്ചേ​രി, കു​ഞ്ഞാ​ലി കു​മ്മാ​ളി​ൽ, കെ.​വി. മു​സ്ത​ഫ വ​ളാ​ഞ്ചേ​രി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:commemorationPanakkad Hyderali Thangal
News Summary - Commemoration of Panakat Hydar Ali Shihab Thanghal and Hamsa Master
Next Story