പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മാനവ സൗഹൃദത്തിന്റെ അംബാസഡർ -ഡോ. ഖാസിമുൽ ഖാസിമി
text_fieldsഖമീസ് മുശൈത് എസ്.ഐ.സി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണ സംഗമം ഡോ. ഖാസിമുൽ ഖാസിമി ഉദ്ഘാടനം ചെയ്യുന്നു
അബഹ: പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ മാനവ സൗഹൃദത്തിന്റെ അംബാസഡറും മുസ്ലിം ഒത്തൊരുമയുടെ ചാലകശക്തിയും ഉമർ ബാഫഖി തങ്ങൾ സംശുദ്ധ രാഷ്ട്രീയത്തിന്റെ കറ പുരളാത്ത മഹനീയ മാതൃകയും ആയിരുന്നുവെന്ന് ഡോ. ഖാസിമുൽ ഖാസിമി അഭിപ്രായപ്പെട്ടു.
ഖമീസ് മുശൈത് എസ്.ഐ.സി സംഘടിപ്പിച്ച പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമർ ബാഫഖി തങ്ങൾ അനുസ്മരണ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രിയ മൂല്യശോഷണം നേരിടുന്ന ഇന്നിന്റെ പ്രതിസന്ധിക്ക് ഇവർ രണ്ടുപേരുടെയും സാമൂഹിക സംഭാവനകൾ സ്കൂൾ പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്തണമെന്ന് യോഗം അഭിപ്രായപ്പെട്ടു. വയനാട് ദുരന്തത്തിൽ മരണച്ചവർക്ക് പ്രാർഥനയും അനുശോചനവും ഇതോടനുബന്ധിച്ചു നടന്നു. വൈസ് പ്രസിഡന്റ് മജീദ് അൽഹലീസ് അധ്യക്ഷനായിരുന്നു. ബഷീർ മൂന്നിയൂർ, കെ.സി.സിദ്ദീഖ്, അബ്ദുസ്സലാം വാഫി, മുഹമ്മദ് ബാവ ശരീഫ്, ശിഹാബ് അബ്ദുസ്സലാം, ഇല്യാസ്, മൊയ്തുട്ടി, നൗഷാദ്, ഹുസൈൻ എന്നിവർ സംസാരിച്ചു. ഉമർ ചെന്നാര സ്വാഗതവും സാദിഖ് ഫൈസാ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

