സൗദി മലയാളി സമാജം അനുശോചിച്ചു
text_fieldsദമ്മാം: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര് മരിച്ച സംഭവത്തില്‍ സൗദി മലയാളി സമാജം ദമ്മാം ചാപ്റ്റർ അനുശോചനം രേഖപ്പെടുത്തി. ജീവിതമാര്‍ഗം തേടി ഇന്ത്യയില്‍നിന്ന് തൊഴിലിനെത്തിയ സാധാരണക്കാരാണ് അപകടത്തിൽപെട്ടവരില്‍ ഭൂരിഭാഗവും കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് അഗ്നിയിൽ ചാമ്പലായത്. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്റെ ദുഃഖങ്ങളില്‍ മലയാളി സമാജം കുടുംബാംഗങ്ങളും പ്രാർഥാനാപൂർവം പങ്കുചേരുന്നു.
കുടുംബനാഥന്മാരുടെ അപ്രതീക്ഷിത വിയോഗത്തിൽ സർവവും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചത് പോലുള്ള അടിയന്തര സഹായങ്ങള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും സമാജം ഭാരവാഹികൾ അഭ്യർഥിച്ചു.
