ടി.കെ. ഇബ്രാഹിം ഹാജിയെ അനുസ്മരിച്ചു
text_fieldsദമ്മാം കെ.എം.സി.സി തൃശൂർ ജില്ല കമ്മിറ്റി ടി.കെ ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനം മുഹമ്മദ് കുട്ടി കോഡൂർ
ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: കെ.എം.സി.സി തൃശൂർ ജില്ലാകമ്മിറ്റി മുസ്ലിം ലീഗ് മുൻ സംസ്ഥാന കൗൺസിൽ അംഗവും കൊടുങ്ങല്ലൂർ, കയ്പമംഗലം നിയോജക മണ്ഡലങ്ങളിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറസാന്നിദ്ധ്യവുമായിരുന്ന ടി.കെ. ഇബ്രാഹിം ഹാജിയെ അനുസ്മരിച്ചു. അനുസ്മരണ സമ്മേളനം മുഹമ്മദ് കുട്ടി കോഡൂർ ഉദ്ഘാടനം ചെയ്തു. നിസ്വാർഥ സേവനങ്ങളിലൂടെ ജനഹൃദയങ്ങളിൽ ജീവിക്കുന്ന നേതാക്കളാണ് മുസ്ലിം ലീഗിന്റെ ശക്തിയെന്ന് സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാകമ്മിറ്റി പ്രസിഡൻറ് മുഹമ്മദ്കുട്ടി കോഡൂർ അഭിപ്രായപ്പെട്ടു.
പ്രാദേശിക തലത്തിൽനിന്നും ഉയർന്ന് സംസ്ഥാന തലത്തിൽ ആദരിക്കപ്പെടുന്ന നേതാക്കൾ സംഘടനക്ക് എന്നും ചാലകശക്തിയാണെന്നും അദ്ദേഹം പറഞ്ഞു. നാടിനും സമൂഹത്തിനും വേണ്ടി ജീവിതം മാറ്റിവെച്ച നിസ്വാർഥനായ ജനപ്രതിനിധിയും ദീർഘദർശിയായ നേതാവുമായിരുന്നു ടി.കെ. ഇബ്രാഹിം ഹാജിയെന്ന് ജില്ലാ ചെയർമാൻ പി.കെ. അബ്ദുറഹീം മുഖ്യപ്രഭാഷണത്തിൽ പറഞ്ഞു. ജില്ല പ്രസിഡന്റ് ഷെഫീർ അച്ചു അധ്യക്ഷത വഹിച്ചു.
വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം ഈസ്റ്റേൺ പ്രൊവിൻസ് ചെയർമാൻ സി.കെ. ഷെഫീഖ്, നവോദയ സാംസ്ക്കാരിക വേദി അൽ ഖോബാർ പ്രതിനിധി ഷെമീർ തോപ്പിൽ എന്നിവർ സംസാരിച്ചു.
കെ.എം.സി.സി ഭാരവാഹികളായ ബഷീർ മുറ്റിച്ചൂർ, ശിഫ്നാസ് ശാന്തിപുരം, മുനീർ കുട്ടോത്ത്, ഷുക്കൂർ വലിയകത്ത്, അഷറഫ് കളപ്പുരക്കൽ, ഷാനവാസ് പതിയാശ്ശേരി, സുഫൈൽ ഇരിങ്ങാലക്കുട, മുഹമ്മദ് ഫാറൂഖ് മഞ്ഞന തുടങ്ങിയവർ നേതൃത്വം നൽകി. ജോയന്റ് സെക്രട്ടറി ഫൈസൽ കരീം സ്വാഗതവും ട്രഷറർ യൂനസ് കുട്ടോത്ത് നന്ദിയും പറഞ്ഞു. തുടർന്ന് പ്രാർഥനയും മയ്യത്ത് നമസ്കാരവും നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

