കെ.എസ്. മൗലവിയെ അനുസ്മരിച്ചു
text_fieldsറിയാദ് കെ.എം.സി.സി ബാലുശ്ശേരി, പേരാമ്പ്ര മണ്ഡലം കമ്മിറ്റികൾ സംഘടിപ്പിച്ച കെ.എസ്. മൗലവി അനുസ്മരണ പരിപാടി
റിയാദ്: കെ.എസ് മൗലവി മുസ്ലിം ലീഗിന്റെ പ്രഭാഷണവേദികളിലെ കുലപതിയാണെന്നും ആറ് പതിറ്റാണ്ട് കാലം സമുദായത്തിനും ലീഗിന്റെയും വളർച്ചക്ക് അഹോരാത്രം പരിശ്രമിച്ച മഹദ് വ്യക്തിത്വമായിരുന്നു എന്ന് റിയാദിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ കെ.എം.സി.സി കോഴിക്കോട് ജില്ല സെക്രട്ടറി സുഹൈൽ അമ്പലക്കടവ് പറഞ്ഞു.
എന്നാൽ കെ.എസിനെ പോലെ പാർട്ടി വളർച്ചക്ക് കരണഭൂതരായവരുടെ നന്മകൾ എടുത്തുപറയാൻ പലപ്പോഴും ഇപ്പോഴുള്ളവർ പിശുക്ക് കാണിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു. റിയാദ് ബാലുശ്ശേരി, പേരാമ്പ്ര മണ്ഡലം കമ്മിറ്റികൾ സംയുക്തമായി നടത്തിയ അനുശോചന സംഗമത്തിനും പ്രാർഥനാസദസിനും കൊടുവള്ളി ദാരിമി ഉസ്താദ് നേതൃത്വം നൽകി. യോഗത്തിൽ റസാഖ് മയങ്ങിൽ അധ്യക്ഷത വഹിച്ചു.
കഴിഞ്ഞ മാസം നിര്യാതനായ തയ്യിൽ ഷുക്കൂർ ഹാജിയെ കുഞ്ഞമ്മദ് കായണ്ണയും പി.കെ. ഇബ്രാഹിമിനെ മുഹമ്മദ് വാളൂരും അനുസ്മരിച്ചു. റാഷിദ് ദയ, ഹനീഫ മൂർക്കനാട്, സയീദ് നടുവണ്ണൂർ, താജുദീൻ ചേനോളി എന്നിവർ നേതൃത്വം നൽകി. റഷീദ് പടിയങ്ങൽ സ്വാഗതവും അൻസാർ പൂനൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

