അഞ്ചച്ചവിടി പ്രവാസിസംഘം ഷബീർ അനുസ്മരണം
text_fieldsജിദ്ദ അഞ്ചച്ചവിടി പ്രവാസി സംഘം ഷബീർ അനുസ്മരണ വേദിയിൽ വി.പി. അബ്ദുസ്സലാം സംസാരിക്കുന്നു
ജിദ്ദ: പഴക്കച്ചവടവുമായി ബന്ധപ്പെട്ട് നാട്ടിൽനിന്ന് കർണാകടയിലേക്ക് യാത്രചെയ്യവേ വാഹനാപകടത്തിൽ മരിച്ച ഷബീർ ആലുങ്ങലിന്റെ വേർപാടിൽ ജിദ്ദ അഞ്ചച്ചവിടി പ്രവാസിസംഘം അനുസ്മരണ വേദിയൊരുക്കി. പ്രവാസിസംഘം ചെയർമാൻ വി.പി. അബ്ദുസ്സലാം അനുസ്മരണപ്രഭാഷണം നടത്തി. പി.സി.എ. റഹ്മാൻ (ഇണ്ണി), കെ.കെ. ജമാൽ ഫൈസി, മജീദ് അഞ്ചച്ചവിടി, അൻവർ പാലത്തിങ്ങൽ, ഷാനവാസ് പൂളക്കൽ, മുജീബ് ആലുങ്ങൽ എന്നിവർ സംസാരിച്ചു. വർഷങ്ങളോളം ജിദ്ദയിൽ പ്രവാസിയായിരുന്ന 42കാരനായ ഷബീർ വീണ്ടും സൗദിയിലേക്ക് വരാനുള്ള ഒരുക്കത്തിനിടയിലാണ് എല്ലാവരെയും വ്യാകുലപ്പെടുത്തിയുള്ള വേർപ്പാട്. ഷബീർ, മത, സാമൂഹിക, സംസ്കാരിക, കലാരംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. പ്രവാസിയായിരുന്ന ഷബീർ നേതൃപരമായ പങ്ക് വഹിച്ചിരുന്ന ജിദ്ദ അഞ്ചച്ചവിടി പ്രവാസിസംഘം നടത്തിയ അനുസ്മരണത്തിൽ അദ്ദേഹത്തിന്റെ സ്മരണകൾ സംസാരിച്ചവർ സദസ്സുമായി പങ്കുവെച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

