സഹപാഠിയുടെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsസീനത്ത്
റിയാദ്: എറണാകുളം ചെറുവട്ടൂർ സർക്കാർ മോഡൽ ഹൈസ്കൂളിലെ പൂർവ വിദ്യാർഥിയും ദീർഘകാലമായി സൗദി അറേബ്യയിൽ നഴ്സുമായിരുന്ന എം. സീനത്തിന്റെ വിയോഗത്തിൽ സഹപാഠികൾ അനുശോചിച്ചു. എറണാകുളം ജില്ലയിലെ കോതമംഗലം, നെല്ലിക്കുഴി സ്വദേശി സീനത്ത് (49) കഴിഞ്ഞ ദിവസമാണ് സ്വദേശത്ത് വെച്ചു മരിച്ചത്. സൗദിയിലെ പ്രവാസം അവസാനിപ്പിച്ചുനാട്ടിൽ നഴ്സിംഗ് ജോലിയിൽ തുടരുകയായിരുന്നു സീനത്ത്. ആതുര ശുശ്രൂഷയിൽ പതിറ്റാണ്ടുകളോളം സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച് പ്രവാസലോകത്ത് ദുരിതമനുഭവിച്ച നൂറുകണക്കിന് രോഗികൾക്ക് സമാശ്വാസമായി പ്രവർത്തിച്ച സീനത്തിന്റെ വിയോഗം സൗഹൃദ വലയത്തിനും നാടിനും തീരാനഷ്ടമാണെന്ന് റിയാദിലെ ചെറുവട്ടൂർ ഗവണ്മെന്റ് മോഡൽ ഹൈസ്കൂൾ അലുംനി കൂട്ടായ്മ അംഗങ്ങൾ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

