സൗദി നാഷനൽ ഗാർഡ് കാമ്പസുകളിൽ ലുലു സ്റ്റോറുകൾ വരുന്നു
text_fieldsജിദ്ദ: സൗദി നാഷനൽ ഗാർഡ് കാമ്പസുകളിൽ ലുലു ഗ്രൂപ്പിെൻറ ഷോപിങ് സെൻററുകളും സൂപർമാർക്കറ്റുകളും തുറക്കും. നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി അമീർ മിഷാൽ ബിൻ ബദർ ബിൻ സഉൗദ് ബിൻ അബ്ദുൽ അസീസും ലുലു ചെയർമാൻ എം.എ യൂസുഫലിയും ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. ദമ്മാമിലെ കിങ് ഫഹദ് നാഷനൽ ഗാർഡ് ഒാഫീസിലായിരുന്നു ചടങ്ങ്. ദമ്മാമിലും അൽ അഹ്സയിലുമായി ഏഴ് സൂപർമാർക്കറ്റുകളും രണ്ട് ഷോപ്പിങ് സെൻററുകളുമാണ് തുറക്കുക. ഇൗ സംരംഭത്തിന് ലുലു തെരഞ്ഞെടുക്കപ്പെട്ടത് വലിയ ബഹുമതിയായി കണക്കാക്കുന്നു എന്ന് ചെയർമാൻ എം.എ യുസുഫലി കരാറൊപ്പിട്ട ശേഷം വ്യക്തമാക്കി.
സൗദി നാഷനൽ ഗാർഡ് അതോറിറ്റിക്ക് അദ്ദേഹം നന്ദി പറഞ്ഞു. ലോകോത്തര നിലവാരമുള്ള സേവനം നാഷനൽ ഗാർഡ് കാമ്പസുകളിലൊരുക്കുന്ന ലുലു ശാഖകളിൽ ഉറപ്പു വരുത്തും. ആറ് മാസത്തിനകം സ്റ്റോറുകൾ തുറക്കും. സ്വദേശി യുവാക്കൾക്ക് ഇൗ ശാഖകളിൽ ജോലി നൽകും. വനിതകളുൾപെടെ 2700 ലധികം സ്വദേശി ജീവനക്കാർ നിലവിൽ സൗദി ലുലു ശാഖകളിൽ ജോലി ചെയ്യുന്നുണ്ട്. 2020 ആകുേമ്പാഴേക്കും ഇത് 5000 ത്തിൽ അധികമാവും. സൽമാൻ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഇൗ അവസരത്തിൽ നന്ദി അറിയിക്കുന്നതായി ലുലു ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
