തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ വിജയിപ്പിക്കാൻ മുന്നിട്ടിറങ്ങുക ;കോഴിക്കോട് കെ.എം.സി.സി
text_fieldsകെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് കൺവെൻഷൻ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിക്കാൻ പ്രവാസികൾ മുന്നിട്ടിറങ്ങണമെന്ന് കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു. സൗദി നാഷനൽ ട്രഷറർ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. ഹൈന്ദവ സഹോദരങ്ങളുടെ പുണ്യ തീർഥാടന കേന്ദ്രമായ ശബരിമലയിലെ സ്വർണ്ണം വരെ അപഹരിക്കുന്നവരായി കേരളത്തിലെ സി.പി.എം ഭരണകൂടം മാറിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ല പ്രസിഡന്റ് ഇബ്രാഹിം കൊല്ലി അധ്യക്ഷത വഹിച്ചു. സൗദി നാഷനൽ സെക്രട്ടറി നാസർ വെളിയങ്കോട് മുഖ്യപ്രഭാഷണം നടത്തി.
ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് സി.കെ അബ്ദുൽ റസാഖ് മാസ്റ്റർ, ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, ട്രഷറർ വി.പി അബ്ദുൽ റഹിമാൻ, ജില്ലാ ഭാരവാഹികളായ ടി.കെ അബ്ദുൽ റഹിമാൻ, സുബൈർ വാണിമേൽ, അബ്ദുൽ വഹാബ്, നൗഫൽ റഹേലി, കെ. സൈതലവി, ഷാഫി പുത്തൂർ, റിയാസ് താത്തോത്ത്, ഷബീർ അലി, സാലിഹ് പൊയിൽതൊടി, നിസാർ മടവൂർ, ബഷീർ കീഴില്ലത്ത്, തഹ്ദീർ വടകര, പട്ടാമ്പി മണ്ഡലം ജനറൽ സെക്രട്ടറി സൈനുൽ ആബിദ്, മണ്ഡലം ഭാരവാഹികളായ സലിം മലയിൽ, ഖാലിദ് പാളയാട്ട്, ഷമീർ എലത്തൂർ, ഫൈസൽ മണലൊടി, ഹനീഫ മലയമ്മ, ജലീൽ വടകര തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജനറൽ സിക്രട്ടറി സൈനുൽ ആബിദീൻ സ്വാഗതവും ട്രഷറർ ഒ.പി അബ്ദുസ്സലാം നന്ദിയും പറഞ്ഞു. സലിം കൊടുവള്ളി ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

