Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസം​യു​ക്ത സാ​യു​ധ...

സം​യു​ക്ത സാ​യു​ധ പ​രി​ശീ​ല​നം:​ സൗ​ദി ക​ര​സേ​ന യു.​എ.​ഇ​യി​ൽ

text_fields
bookmark_border
സം​യു​ക്ത സാ​യു​ധ പ​രി​ശീ​ല​നം:​   സൗ​ദി ക​ര​സേ​ന യു.​എ.​ഇ​യി​ൽ
cancel
camera_alt

സം​യു​ക്ത സാ​യു​ധ പ​രി​ശീ​ല​ന​ത്തി​ന്​ സൗ​ദി ക​ര​സേ​ന യു.​എ.​ഇ​യി​ൽ എ​ത്തി​യ​പ്പോ​ൾ

യാം​ബു: സം​യു​ക്ത സാ​യു​ധ പ​രി​ശീ​ല​ന​ത്തി​നാ​യി​ സൗ​ദി അ​റേ​ബ്യ​യു​ടെ ക​ര​സേ​ന യു.​എ.​ഇ​യി​ൽ എ​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളു​ടെ​യും ക​ര​സേ​ന​ക​ളു​ടെ സം​യു​ക്ത സാ​യു​ധ പ​രി​ശീ​ല​ന​ക​ള​രി 'വ​ൺ ടെ​സ്​​റ്റി​നി-1' എ​ന്ന പേ​രി​ൽ മൂ​ന്നാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കും. ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സം​യു​ക്ത പ്ര​തി​രോ​ധ-​സൈ​നി​ക സ​ഹ​ക​ര​ണം ശ​ക്തി​പ്പെ​ടു​ത്താ​നും സം​യു​ക്ത പ​രി​ശീ​ല​ന​ത്തി​ലൂ​ടെ സൈ​നി​ക വൈ​ദ​ഗ്ധ്യ​വും പ​രി​ജ്ഞാ​ന​വ​ും കൈ​മാ​റു​ക​യും ല​ക്ഷ്യ​മാ​ണ്. ആ​ധു​നി​ക സാ​ങ്കേ​തി​ക സാ​മ​ഗ്രി​ക​ളും നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യു​ള്ള ഡ്രി​ൽ പ​രി​ശീ​ല​ന പ​രി​പാ​ടി​യു​മു​ണ്ടാ​കു​മെ​ന്ന്​ സൗ​ദി പ്ര​സ് ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
TAGS:Armed Forces Training Saudi Army UAE 
News Summary - Combined Armed Forces Training: Saudi Army at UAE
Next Story