വർണപ്പകിട്ടിലാറാടി ‘കളർ റൺ’ കൂട്ടയോട്ടം
text_fieldsറിയാദ്: ആരോഗ്യപരിപാലനത്തിൽ വ്യായാമത്തിനുള്ള പ്രാധാന്യവും പ്രസരിപ്പാർന്ന ജീവി തത്തിെൻറ വർണശബളിമയും വിളംബരം ചെയ്യുന്ന ‘കളർ റൺ’ കൂട്ടയോട്ടം ശനിയാഴ്ച റിയാദ ിൽ നിറങ്ങളുടെ ഉത്സവം സൃഷ്ടിച്ചു. ‘റിയാദ് സീസൺ’ ആഘോഷപരിപാടികളുടെ ഭാഗമായി ജനറ ൽ എൻറർടൈൻമെൻറ് അതോറിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം രാവിലെ എട്ടിന് തന്നെ റിയാദ് ദറഇയ ഏരിയയിലെ അമീർ തുർക്കി ബിൻ അബ്ദുൽ അസീസ് അൽഅവ്വൽ റോഡിലാണ് നടന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്ത പതിനായിരങ്ങൾ പുലർച്ച തന്നെ സ്ഥലത്തെത്തി ക്യൂവിൽ ഇടംപിടിച്ചു.
ഹെഡ് ബാൻഡും ടീഷർട്ടും ചെസ്റ്റ് നമ്പറും ലോഗോയും അണിഞ്ഞ് വർണപ്പൊടികളുമായി എല്ലാവരും ഒാട്ടത്തിന് തയാറായി. സ്റ്റാർട്ടിങ് പോയൻറിൽ ആകാശത്തുനിന്ന് ചൊരിഞ്ഞ വർണങ്ങളിൽ കുളിച്ചായിരുന്നു ഒാട്ടത്തിെൻറ തുടക്കം. അഞ്ചു കി.മീറ്റർ ഒാടുന്നതിനിടയിൽ ആറിടങ്ങളിൽ ഒരുക്കിയ ഒാരോ നിറത്തിെൻറയും കവാടങ്ങൾ കടക്കണമായിരുന്നു. ഒാറഞ്ച്, മഞ്ഞ, പച്ച, നീല, വയലറ്റ് നിറങ്ങളുടെ പൊടികളാണ് വിതറിയത്. ഉത്തരേന്ത്യയിലെ ദസറ ആഘോഷം പോലെ നിറങ്ങളുടെ ഉത്സവമാണ് കളർ റണ്ണിൽ ദർശിക്കാനായത്. സൗദി അറേബ്യയിലെ സാമൂഹിക മാറ്റം കൃത്യമായി പ്രതിഫലിപ്പിക്കുന്നതുമായി പരിപാടി.
ആൺപെൺ വ്യത്യാസമില്ലാതെ യുവതീയുവാക്കളും കുട്ടികളും മുതിർന്നവരും പെങ്കടുത്ത കൂട്ടയോട്ടത്തിന് ഇംഗ്ലീഷ്, അറബി പോപ്, റാപ് സംഗീതം അകമ്പടിയായി. പാട്ടിെൻറ താളത്തിന് അനുസരിച്ച് ചുവടുവെച്ച് മുന്നേറി ഒാരോ ആഘോഷ മനസ്സും. വിവിധ വിനോദ പരിപാടികളും അരങ്ങേറി. നവംബർ രണ്ടിന് ജിദ്ദയിലും കളർ റൺ പരിപാടി നടക്കും. ആഗോളതലത്തിൽ നടക്കുന്ന കളർ റൺ പരിപാടിയിൽ 40 രാജ്യങ്ങളിലായി ഇതുവരെ ഏഴ് ദശലക്ഷം ആളുകൾ പെങ്കടുത്തുകഴിഞ്ഞു. സൗദി അറേബ്യയിൽ കൂടുതൽ ആളുകളെ പെങ്കടുപ്പിച്ച് ഗിന്നസ് റെക്കോഡ് നേടണമെന്ന് സംഘാടകർ ആഗ്രഹിക്കുന്നതിനാൽ ആളെണ്ണം പരിശോധിക്കാൻ ഗിന്നസ് സംഘവും റിയാദിൽ പരിപാടി സ്ഥലത്തെത്തിയിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
