കോഴിക്കോടെൻസിന്റെ 'എജുഫൺ സീസൺ രണ്ടി'ന് വർണാഭമായ തുടക്കം
text_fieldsവിനോദ് കോവൂർ കുട്ടികളോടൊപ്പം
റിയാദ്: റിയാദിലെ കോഴിക്കോട്ടുകാരുടെ കൂട്ടായ്മയായ 'കോഴിക്കോടെൻസി'ന്റെ എജുഫൺ സീസൺ രണ്ട് പരിപാടികൾക്ക് വർണാഭമായ തുടക്കം. പരിപാടിയുടെ മുഖ്യാതിഥിയായ പ്രശസ്ത സിനിമ-സീരിയൽ താരം വിനോദ് കോവൂർ പരിപാടി ഉദ്ഘാടനം ചെയ്തു. മുനീബ് പാഴൂർ ആമുഖ പ്രഭാഷണം നടത്തി. എജുഫൺ ക്യാപ്റ്റൻ യതി മുഹമ്മദ് പരിപാടിയെ കുറിച്ച് വിശദീകരിച്ചു.
അഷ്‌റഫ് വേങ്ങാട്ട്, മിർഷാദ് ബക്കർ, മുനീബ് പാഴൂർ, മുഹിയുദ്ദീൻ സഹീർ ചേവായൂർ, അർഷദ് ഫറോക്ക്, യതി മുഹമ്മദ്, കബീർ നല്ലളം, പി.എം. മുഹമ്മദ് ഷാഹിൻ, ഹാരിസ് വാവാട്, വി.കെ.കെ. അബ്ബാസ്, ഉമർ മുക്കം, മുജീബ് മുത്താട്ട്, സുഹാസ് ചേപ്പാലി, നവാസ് ഒപ്പീസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
മുൻ ചീഫ് ഓർഗനൈസർ അർഷദ് ഫറോക്കിനെ എജുഫണിന്റെ രക്ഷാധികാരിയാക്കി ചടങ്ങിൽ പ്രഖ്യാപിച്ചു. എജുഫൺ ലീഡർ മുഹിയുദ്ദീൻ സഹീർ ചേവായൂർ പദ്ധതികളെ കുറിച്ച് വിശദീകരിച്ചു. കുട്ടികളുടെ പാഠ്യ-പഠ്യേതര ഉന്നമനത്തിനും വ്യക്തിത്വ വികസനത്തിനും വേണ്ടി രൂപവത്കരിച്ച വിങ്ങാണ് എജു ഫൺ. മുതിർന്ന എജുഫൺ കുട്ടികളായ ഹനിയ ഫൈസൽ, ആയിഷ സംറ, ഹെനിൻ ഫാത്തിമ, ഫെമിൻ ഫാത്തിമ, ദർശീൽ സുഹാസ് എന്നിവർ എജുഫണിലൂടെ ആർജിച്ച അനുഭവങ്ങളെ കുറിച്ചും അത് തങ്ങളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങളെ കുറിച്ചും പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ എജുഫൺ വരുത്തിയ മാറ്റങ്ങളെ കുറിച്ചും വിവരിച്ചു.
എജുഫൺ മെന്റർമാരായ ഫിജിന കബീർ, ഷാലിമ റാഫി, മുംതാസ് ഷാജു, ഡോ. ലമീ ഷബീർ എന്നിവർ അവരുടെ അനുഭവങ്ങളെ കുറിച്ചു സംസാരിച്ചു. മുഖ്യാതിഥിയായ വിനോദ് കോവൂർ മീഡിയവൺ ചാനലിലെ 'എം80 മൂസ' സീരിയലിലെ അനുഭവങ്ങളെ കുറിച്ച് വാചാലനായി.
പാടിയും പറഞ്ഞും കുട്ടികളുമായി സംവദിച്ചും അദ്ദേഹം സദസ്സിനെ അക്ഷരാർഥത്തിൽ കൈയിലെടുത്തു. കുട്ടികളും മുതിർന്നവരും മതിമറന്ന് ആസ്വദിക്കുന്ന കാഴ്ചയാണ് കാണാനായത്. തുടർന്ന് വിനോദ് കോവൂർ നടത്തിയ മൈൻഡ് കോൺസൻട്രേഷൻ ഗെയിമിൽ ഫഹ്‌മ അഷ്‌റഫ് വെങ്ങാട്ടും മെമ്മറി പവർ ടെസ്റ്റിൽ ഹെനിൻ ഫാത്തിമ മുജീബും വിജയികളായി. പി.എം. മുഹമ്മദ് ഷാഹിൻ, ശബ്‌നം ഷമീദ്, അൽത്താഫ് എന്നിവർ പരിപാടി നിയന്ത്രിച്ചു. അർഷദ് ഫറോക്ക് സ്വാഗതവും എജുഫൺ ലീഡർ കബീർ നല്ലളം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

