കലാലയം സാംസ്കാരിക വേദി ജുബൈൽ ‘രാജ്പഥ്-റിപ്പബ്ലിക് വിചാരം’
text_fieldsകലാലയം സാംസ്കാരികവേദി ജുബൈൽ മേഖല സംഘടിപ്പിച്ച സെമിനാർ
ജുബൈൽ: കലാലയം സാംസ്കാരികവേദി ജുബൈൽ മേഖല ‘രാജ്പഥ്-റിപ്പബ്ലിക് വിചാരം’ തലക്കെട്ടിൽ സെമിനാർ സംഘടിപ്പിച്ചു. ജുബൈൽ മെഡികെയർ ആശുപത്രി ഹാളിൽ നടന്ന ചടങ്ങിൽ രാജ്യത്തിന്റെ ചരിത്ര നാമങ്ങളെയും നിർമിതികളെയും മായ്ച്ചുകളയുകയും ഭരണഘടന അനുച്ഛേദങ്ങൾ കീഴ്മേൽ മറിക്കുകയും ചെയ്യുന്ന ഭരണകൂടം, മൗനം ദീക്ഷിക്കുന്ന മാധ്യമങ്ങൾ, ജനങ്ങളിൽ ഇവ്വിഷയകമായി അവബോധം സൃഷ്ടിക്കേണ്ടതിന്റെ പ്രാധാന്യം തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിച്ചു.
ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് സെക്രട്ടറി ശരീഫ് മണ്ണൂർ ഉദ്ഘാടനം ചെയ്തു. ശിഹാബ് കായംകുളം, അസ്ലം ബീമാപള്ളി, താജുദ്ദീൻ സഖാഫി, ജഹ്ഫർ അസ്ഹരി, ഉനൈസ് എർമാളം, ശിഹാബ് മങ്ങാടൻ എന്നിവർ സംസാരിച്ചു. ഷൗക്കത്തലി കെ.സി നീലഗിരി പരിപാടി നിയന്ത്രിച്ചു. ഷഫീഖ് കുമ്പള സ്വാഗതവും അഫ്സൽ നിലമ്പൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

