Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകോ​വി​ഡ്...

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം: ഒരാഴ്ചക്കുള്ളിൽ 22,875 കേസുകൾ റിപ്പോർട്ട്​ ചെയ്​തു

text_fields
bookmark_border
കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം:  ഒരാഴ്ചക്കുള്ളിൽ 22,875 കേസുകൾ റിപ്പോർട്ട്​ ചെയ്​തു
cancel
camera_alt

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം നി​രീ​ക്ഷ​ണ​ത്തി​ൽ ഏ​ർ​പ്പെ​ട്ട സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്​​ഥ​ർ 

യാം​ബു: കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​ന​ത്തി​ന്​ സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രാ​ഴ്​​ച​ക്കു​ള്ളി​ൽ 22,875 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ക​ഴി​ഞ്ഞ​ദി​വ​സം പു​റ​ത്തു​വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ളി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. രാ​ജ്യ​ത്തെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും കോ​വി​ഡ്​​കാ​ല നി​യ​മ​ന​ട​പ​ടി​ക​ൾ വ്യ​ക്തി​ക​ളും സ്ഥാ​പ​ന​ങ്ങ​ളും പാ​ലി​ക്കു​ന്ന​ത് ഉ​റ​പ്പു​വ​രു​ത്താ​ൻ നി​രീ​ക്ഷ​ണ കാ​മ്പ​യി​നു​മാ​യി അ​ധി​കൃ​ത​ർ രം​ഗ​ത്തു​ണ്ട്. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കി​യ ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​പ്പോ​ൾ സൗ​ദി.

കോ​വി​ഡ് ബാ​ധി​ത​രു​ടെ പ്ര​തി​ദി​ന എ​ണ്ണം നൂ​റി​നു താ​ഴേ​ക്ക് എ​ത്താ​ൻ അ​ധി​കൃ​ത​രു​ടെ ശ​ക്ത​മാ​യ ജാ​ഗ്ര​ത​യാ​ണ്​ സ​ഹാ​യി​ച്ച​തെ​ന്ന്​ വി​ല​യി​രു​ത്തു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ല​ന​ത്തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ഒ​രു വി​ട്ടു​വീ​ഴ്ച​യും ചെ​യ്യാ​ത്ത അ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ൾ ത​ന്നെ​യാ​ണ് ഒ​രു പ​രി​ധി​വ​രെ കോ​വി​ഡ് വ്യാ​പ​നം രാ​ജ്യ​ത്ത് നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​ലെ മു​ഖ്യ ഘ​ട​ക​മെ​ന്ന് പൊ​തു​വെ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ കോ​വി​ഡ് പാ​ല​ന ച​ട്ട​ങ്ങ​ൾ ലം​ഘി​ച്ച 22,875 കേ​സു​ക​ളാ​ണ് രാ​ജ്യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘി​ച്ച​വ​രു​ടെ ഒ​രാ​ഴ്ച​ത്തെ ക​ണ​ക്കു​ക​ളും പ്ര​ദേ​ശം​തി​രി​ച്ച് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ടു. കി​ഴ​ക്ക​ൻ പ്ര​വി​ശ്യ (2,869), മ​ദീ​ന (2,068), മ​ക്ക (2,053), അ​ൽ ഖ​സീം ((2,000), ഹാ​ഇ​ൽ (1,811), അ​ൽ ജൗ​ഫ് (1,241), റി​യാ​ദ് ((8,098) എ​ന്നി​ങ്ങ​നെ​യാ​ണ്​ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ട നി​യ​മ ലം​ഘ​ന​ങ്ങ​ൾ. വ​ട​ക്ക​ൻ അ​തി​ർ​ത്തി​യി​ൽ 793 ഉം ​അ​സീ​റി​ൽ 549 ഉം ​ത​ബൂ​ക്കി​ൽ 509 ഉം ​അ​ൽ​ബ​ഹ​യി​ൽ 318 ഉം ​ജി​സാ​നി​ൽ 386 ഉം ​ന​ജ്റാ​നി​ൽ 180ഉം ​ലം​ഘ​ന​ങ്ങ​ളാ​ണ്​ റി​പ്പോ​ർ​ട്ട്​്​ ചെ​യ്​​​ത​തെ​ന്ന്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് കാ​ല​ത്ത് രോ​ഗ​വ്യാ​പ​നം ചെ​റു​ക്കാ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ക്കു​ന്ന ആ​രോ​ഗ്യ ച​ട്ട​ങ്ങ​ളും നി​യ​മ​ങ്ങ​ളും പാ​ലി​ക്കാ​ൻ രാ​ജ്യ​ത്തെ എ​ല്ലാ താ​മ​സ​ക്കാ​രും ജാ​ഗ്ര​ത കൈ​ക്കൊ​ള്ള​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തു​ന്ന​വ​രും നി​ർ​ദേ​ശി​ച്ച ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യും പാ​ലി​ക്ക​ണം.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ വ​രെ കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ ലം​ഘ​നം ന​ട​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ക​ഴി​ഞ്ഞ ദി​വ​സം യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ ഒ​രു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ ര​ണ്ട് ഡോ​സ് വാ​ക്സി​ൻ എ​ടു​ക്കാ​തെ എ​ത്തി​യ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ളെ താ​ൽ​ക്കാ​ലി​ക​മാ​യി പി​രി​ച്ചു​വി​ട്ട കേ​സും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​െൻറ കോ​വി​ഡ് വ്യാ​പ​നം ചെ​റു​ക്കാ​ൻ​വേ​ണ്ടി ന​ട​ത്തു​ന്ന ശ​ക്ത​മാ​യ കാ​മ്പ​യി​ൻ ഏ​റ​ക്കു​റെ ഫ​ലം ചെ​യ്ത​താ​യി കോ​വി​ഡ് വ്യാ​പ​ന​ത്തി​െൻറ കു​റ​ഞ്ഞു​വ​രു​ന്ന ക​ണ​ക്കു​ക​ൾ ബോ​ധ്യ​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Code Protocol Violation:
News Summary - Code Protocol Violation: 22,875 cases were reported in a week
Next Story