സർക്കാറിനെ അട്ടിമറിക്കാനുള്ള സംഘ്പരിവാർ ശ്രമം അപലപനീയം –നവയുഗം
text_fieldsനവയുഗം ഹുഫുഫ് യൂനിറ്റ് പുതിയ ഭാരവാഹികൾ
അൽഅഹ്സ്സ: എൻ.ഐ.എ, ഇ.ഡി, സി.ബി.ഐ എന്നീ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കള്ളക്കേസുകൾ സൃഷ്ടിച്ച്, ജനാധിപത്യവിരുദ്ധമായി കേരള സർക്കാറിനെ അട്ടിമറിക്കാനുളള നാണംകെട്ട ശ്രമമാണ് കേന്ദ്രം ഭരിക്കുന്ന സംഘ്പരിവാർ സർക്കാർ നടത്തുന്നതെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് ബെൻസി മോഹൻ അഭിപ്രായപ്പെട്ടു. നവയുഗം അൽഅഹ്സ്സ ഹുഫുഫ് യൂനിറ്റ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യൂനിറ്റ് ഓഫിസിലെ ബൈജുകുമാർ നഗറിൽ നടന്ന സമ്മേളനത്തിൽ പ്രസിഡൻറ് സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. അൽഅഹ്സ്സ മേഖല പ്രസിഡൻറ് ഉണ്ണിമാധവൻ, മേഖല സെക്രട്ടറി സുശീൽകുമാർ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രതീഷ് രാമചന്ദ്രൻ, സിയാദ്, അൽഅഹ്സ്സ മേഖല നേതാക്കളായ അഖിൽ, നിസ്സാം പുതുശ്ശേരി എന്നിവർ സംസാരിച്ചു. യൂനിറ്റ് കമ്മിറ്റിയുടെ പുതിയ ഭാരവാഹികളായി സുബ്രഹ്മണ്യൻ (രക്ഷാ), ബദർ കൊല്ലം (പ്രസി), സുനിൽ (വൈ. പ്രസി), ഷിഹാബ് കാരാട്ട് (സെക്ര), അനിൽ (ജോ. സെക്ര), സുബൈർ പല്ലന (ട്രഷ) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു.

