സാബു വെള്ളാരപ്പിള്ളിക്ക് സഹപ്രവർത്തകർ യാത്രയയപ്പ്
text_fieldsപ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന സാബു വെള്ളാരപ്പിള്ളിക്ക് സലിം കോയക്കുട്ടി ഉപഹാരം നൽകുന്നു
യാംബു: സാമൂഹിക സന്നദ്ധ പ്രവർത്തകൻ സാബു വെള്ളാരപ്പിള്ളിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. യാംബുവിലെ കെമിക്കൽ കമ്പനിയായ ട്രോണോക്സിൽ പ്രൊഡക്ഷൻ മാനേജർ പദവിയിൽ സേവനം ചെയ്യുന്നതിനിടയിലാണ് പ്രവാസം മതിയാക്കി അദ്ദേഹം പടിയിറങ്ങുന്നത്. കമ്പനിയിലെ നീണ്ട 22 വർഷത്തെ സേവനം പൂർത്തിയാക്കി സ്വദേശത്തേക്ക് മടങ്ങുന്ന സാബുവിന് ട്രോണോക്സ് മലയാളി അസോസിയേഷനാണ് യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചത്. സഫ്രോൺ ഹോട്ടലിൽ നടന്ന ചടങ്ങിൽ കമ്പനിയിലെ മലയാളികൾ പങ്കെടുത്തു.
ട്രോണോക്സ് മലയാളി അസോസിയേഷൻ പ്രസിഡൻറ് സലിം കോയക്കുട്ടി സാബുവിനുള്ള ഉപഹാരം നൽകി ആദരിച്ചു. പ്രതാപ് ചന്ദ്രൻ, പി.കെ. ശംസുദ്ദീൻ, അനീസ് മഞ്ചേരി, സുരേഷ്, തോംസൺ, സലീം വേങ്ങര എന്നിവർ സംസാരിച്ചു. സാബു വെള്ളാരപ്പിള്ളി നന്ദിപറഞ്ഞു. സജി ജോൺ, ഷംസുദ്ദീൻ ഹുസൈൻ, നിയാസ് യൂസുഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

