വിവിധ പാലിയേറ്റിവ് കേന്ദ്രങ്ങൾക്ക് റിമാൽ കൂട്ടായ്മ ധനസഹായം നൽകി
text_fieldsമലപ്പുറത്തെ വിവിധ പാലിയേറ്റിവ് കേന്ദ്രങ്ങൾക്കുള്ള ‘റിമാലി’െൻറ ഫണ്ട് വിതരണം ഡോ. സലീം കൊന്നോല ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: റിയാദിലെ മലപ്പുറത്തുകാരുടെ കൂട്ടായ്മയായ 'റിമാൽ' മലപ്പുറത്തെ വിവിധ പാലിയേറ്റിവുകൾക്കുള്ള ഫണ്ട് വിതരണം ചെയ്തു. രോഗം വന്നശേഷം ചികിത്സ തേടുന്നതിനേക്കാൾ രോഗം വരാതിരിക്കാൻ ആരോഗ്യം കാത്തുസൂക്ഷിക്കാനാണ് ഓരോരുത്തരും ശ്രമിക്കേണ്ടതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത ഡോ. സലീം കൊന്നോല പറഞ്ഞു. അമീർ കൊന്നോല അധ്യക്ഷത വഹിച്ചു. റിമാലിെൻറ പ്രവർത്തന റിപ്പോർട്ട് പ്രസിഡൻറ് ഇബ്രാഹിം തറയിൽ അവതരിപ്പിച്ചു.
വിവിധ പാലിയേറ്റിവ് കേന്ദ്രങ്ങളായ പാലിയേറ്റിവ് കെയർ ഹോം പാങ്ങ്, ആനക്കയം പാലിയേറ്റിവ് കെയർ ക്ലിനിക്, പാലിയേറ്റിവ് കെയർ ക്ലിനിക് കുറുവ, സ്നേഹ കൂട്ടിലങ്ങാടി, സേവന ചാപ്പനങ്ങാടി, സ്മാർട്ട് പടിഞ്ഞാറ്റുമ്മുറി, അത്താണിക്കൽ കാരുണ്യകേന്ദ്രം, മലപ്പുറം പാലിയേറ്റിവ് തുടങ്ങിയവക്കുള്ള ഫണ്ട് വിതരണം പി.കെ. റഫീഖ് മൈലപ്പുറം, അബു തോരപ്പ, സലീം കളപ്പാടൻ, സലാം പടിഞ്ഞാറ്റുമുറി, സി.എഫ്.സി മലിക്, ഹനീഫ വടക്കേമണ്ണ, ഇബ്രാഹിം തറയിൽ, അസ്ഹർ പുള്ളിയിൽ, ഗഫൂർ തേങ്ങാട്ട്, മുഹമ്മദലി, പി.കെ. ബഷീർ അറബി തുടങ്ങിയവർ നിർവഹിച്ചു. ഹാജിയാർപള്ളി സ്വദേശിനിക്കായി റിമാൽ, റിയാദ് വലിയങ്ങാടി മഹൽ സാധുസംരക്ഷണ കമ്മിറ്റിയുമായി സഹകരിച്ച് സ്വരൂപിച്ച ഫണ്ട് മുഹമ്മദലി കൊന്നോല കൈമാറി. കോവിഡ് കാലത്ത് എല്ലാ പ്രതിസന്ധികളും അതിജീവിച്ചു മലപ്പുറം പാലിയേറ്റിവിലെ വിവിധ സേവനങ്ങൾക്ക് മുന്നിട്ടിറങ്ങിയ സലാം പി. പരുവമണ്ണ, ഉഷ തോമസ്, ശൈബി, കുഞ്ഞിമുഹമ്മദ് മൈലപ്പുറം തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു.
അസ്ഹർ പുള്ളിയിൽ, കെ.കെ. റഷീദ്, അബു തറയിൽ, സലിം കളപ്പാടൻ, സമദ് ശീമാടൻ തുടങ്ങിയവർ സംസാരിച്ചു. കെ.കെ. മുഹമ്മദ് റയാൻ റഷീദ് ഖിറാഅത്ത് നിർവഹിച്ചു. ഉമർ കാടേങ്ങൽ സ്വാഗതവും സി.കെ. അബ്ദുറഹ്മാൻ നന്ദിയും പറഞ്ഞു. മജീദ് മൂഴിക്കൽ, യൂനുസ് മൈലപ്പുറം, സാലിം തറയിൽ, എസ്.കെ. റഹ്മത്തുല്ല, സലാം കോഡൂർ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

