Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.പി.എമ്മി​േൻറത്​...

സി.പി.എമ്മി​േൻറത്​ വർഗീയ സമീപനം - സി. മോയിൻകുട്ടി

text_fields
bookmark_border
സി.പി.എമ്മി​േൻറത്​ വർഗീയ സമീപനം - സി. മോയിൻകുട്ടി
cancel
camera_alt????? ???.??.??.?? ????? ?????? ?? ??????? ?????? ???????? ??????????

ജിദ്ദ: വടക്കേ മലബാറില്‍ നാദാപുരം മുതൽ തൃക്കരിപ്പൂർ വരെ പ്രത്യേക സമുദായത്തെ ലക്ഷ്യം വെച്ച് കഴിഞ്ഞ കാലങ്ങളില് ‍ നടന്ന കൊലപാതകങ്ങളുടെയും കലാപങ്ങളുടെയും പിറകിൽ സി.പി.എം ആയിരുന്നു പ്രതിസ്ഥാനത്ത് എന്നത് അവരുടെ വർഗീയ സമീപനമ ാണ് പുറത്തു കൊണ്ടുവരുന്നതെന്ന് സംസ്ഥാന മുസ്​ലിം ലീഗ് വൈസ്​ പ്രസിഡൻറ്​ സി. മോയിൻകുട്ടി കുറ്റപ്പെടുത്തി.

എതിരാളികളെ ഉന്മൂലനം ചെയ്യുക എന്ന പ്രാകൃത നയം പാർട്ടി കോടതി വിധിച്ച് അണികളെ കൊണ്ട് നടപ്പാക്കിയതി​​െൻറ ഇരയായിരുന്നു അരിയിൽ ശുക്കൂർ. മത വിശ്വാസികളുടെ ആചാര വിശ്വാസ കാര്യങ്ങളിൽ ഇടപെട്ട്​ വിശ്വാസികളെ ഇരുവിഭാഗങ്ങളാക്കി ഭിന്നിപ്പിച്ചു ഭരിക്കുക എന്ന നയമാണ് കേരളത്തിൽ കമ്യൂണിസ്​റ്റ്​ പാർട്ടി സ്വീകരിക്കുന്നത്​. ജിദ്ദ കെ.എം.സി.സി ഒരുക്കിയ ‘വിചാര സദസ്സിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാറൂഖ്​ കൊളേജ്​ അധ്യാപകൻ പ്രഫ. ജൗഹർ മുനവർ മുഖ്യ പ്രഭാഷണം നടത്തി. ജിദ്ദ കെ.എം.സി.സി ട്രഷറർ അൻവർ ചേരങ്കൈ, നാഷനൽ കമ്മിറ്റി സെക്രട്ടറിയേറ്റ് അംഗങ്ങളായ സി.കെ. അബ്്ദുറഹ്​മാൻ, മജീദ് പുകയൂർ, അബ്​ദുൽ അസീസ് വയനാട്, അബ്്ദുൽ ലത്തീഫ് കളരാന്തിരി, ഗഫൂർ പട്ടിക്കാട്, ഹസൻ ബത്തേരി, അബ്ബാസ് നാട്യമംഗലം, അബ്​ദുല്‍ മജീദ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു. പ്രസിഡൻറ്​ അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. അബൂബക്കർ അരിമ്പ്ര സ്വാഗതവും ലത്തീഫ് മുസ്‌ലിയാരങ്ങാടി നന്ദിയും പറഞ്ഞു. ഇ.വി. നാസര്‍ ഖിറാഅത്ത് നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newscmoinkutty
News Summary - cmoinkutty-saudi-gulf news
Next Story