ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷനൽ ബൈ എ.ജി.സി സംഗമം സോക്കറിന് പ്രൗഢോജ്ജ്വല തുടക്കം
text_fieldsമാർച്ച് പാസ്റ്റിൽനിന്ന്
റിയാദ്: കോഴിക്കോട് നഗരത്തിലെ തെക്കേപ്പുറം പ്രദേശത്തെ റിയാദിലെ കൂട്ടായ്മയായ സംഗമം കൾചറൽ സൊസൈറ്റി സംഘടിപ്പിക്കുന്ന 31 ാമത് ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷനൽ ബൈ എ.ജി.സി സംഗമം സോക്കർ 2025 പവേർഡ് ബൈ ന്യൂ സ്പൈഡർ പ്ലസ് ഫുട്ബാൾ മത്സരങ്ങൾക്ക് റിയാദിലെ ദിറാബ് ദുരത് മലാബ് സ്റ്റേഡിയത്തിൽ പ്രൗഢോജ്ജ്വല തുടക്കം. ടൂർണമെന്റിലെ എല്ലാ ടീമുകളും സംഗമം കുരുന്നുകളും പങ്കെടുത്ത വർണാഭമായ മാർച്ച് പാസ്റ്റോടെ ആരംഭിച്ച ചടങ്ങ് അൽറയാൻ ഇന്റർനാഷനൽ ക്ലിനിക് എം.ഡി വി.പി മുഷ്താഖ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്തു. സംഗമം പ്രസിഡന്റ് പി.എം മുഹമ്മദ് ഷാഹിൻ അധ്യക്ഷതവഹിച്ചു. മസാല ഹൗസ് ക്ളൗഡ് കിച്ചൺ എം.ഡി അബ്ദുൽ റസാഖ്, സിറ്റി ഫ്ലവർ ആൻഡ് മൻചീസ് എം.ഡി മുഹ്സിൻ അഹമ്മദ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. മുഹാഫിസ് ഫിറോസ് ചടങ്ങിൽ ഖിറാത്ത് നടത്തി.
ക്ലൗഡ്ബെറി ഡെന്റൽ ഇന്റർനാഷനൽ ബൈ എ.ജി.സി പ്രതിനിധി ജംഷാദ്, ലുഹ ഗ്രൂപ് ചെയർമാൻ ആൻഡ് മുൻ സംഗമം പ്രസിഡന്റ് ബഷീർ മുസ്ലയാരകം, മുൻ സംഗമം പ്രസിഡന്റ് കെ.എം ഇല്യാസ്, കെ.എൻ അഡ്വെർടൈസിങ് ചെയർമാൻ എസ്.എം മുഹമ്മദ് യൂനുസ് അലി, സേഫ്റ്റി മോർ എം.ഡി കെ.പി ഹാരിസ്, വി കെയർ ടെക്നോളജി എം.ഡി മുഹമ്മദ് ഹാരിസ് മുസ്ല്യാരകം, ടൈം ഹൗസ് കൺട്രി ഹെഡ് സി.കെ അജ്മൽ, യു.എൻ യൂനിഫോം എം.ഡി അനീസ് റഹ്മാൻ, മനാൽ സൂപ്പർമാർക്കറ്റ് എം.ഡി നൗഫൽ മുല്ലവീട്ടിൽ, ബി.ആർ.സി ജിദ്ദ ഭാരവാഹി കെ.എം സാജിദ്, കുവൈത്ത് തെക്കേപ്പുറം പ്രധിനിധികളായ താജിക്, കോയ, സംഗമം വൈസ് പ്രസിഡന്റ് പി. സലിം സ്റ്റാർ എന്നിവർ ആശംസകൾ നേർന്നു.
റിയാദ് സംഗമം സോക്കർ 2025 ഫുട്ബാൾ മത്സരങ്ങൾ വി.പി
മുഷ്താഖ് മുഹമ്മദ് അലി ഉദ്ഘാടനം ചെയ്യുന്നു
സംഗമം സോക്കർ റോളിങ്ങ് ട്രോഫി കൈമാറൽ ചടങ്ങ് സംഗമം സ്പോർട്സ് കൺവീനർ ഡാനിഷ് ബഷീറിന്റെ നേതൃത്വത്തിൽ നടന്നു. മുൻ വർഷത്തെ ജേതാക്കളായ പാർട്ടി ഓഫിസ് എഫ്.സി ടീം ഓണർമാരായ ഷഹൽ അമീൻ, മഷെർ അലി, ഷാഹിദ് അബ്ദുസലാം എന്നിവർ ചേർന്നു ട്രോഫി കൈമാറി. മാർച്ച് പാസ്റ്റിലെ മികച്ച പ്രകടനത്തിനുള്ള പുരസ്കാരത്തിനു ടീം എൽ ഫിയാഗോ എഫ്.സി അർഹരായി. ജനറൽ സെക്രട്ടറി എസ്.വി ഹനാൻ ബിൻ ഫൈസൽ സ്വാഗതവും ട്രഷറർ ഒ.കെ ഫാരിസ് നന്ദിയും പറഞ്ഞു. സംഗമം എക്സിക്യൂട്ടിവ് അംഗങ്ങൾ പരിപാടികൾ നിയന്ത്രിച്ചു.
കിക്കെർസ് എഫ്.സിയും റിയാദ് പയനീർസും തമ്മിലുള്ള ആദ്യ മത്സരത്തിൽ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് റിയാദ് പയനീർസ് വിജയിച്ചു. റിയാദ് പയനീർസ് താരം റിഷാൽ ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. അദ്ദേഹത്തിന് ടൈം ഹൗസ് സൗദി കൺട്രി ഹെഡ് സി.കെ അജ്മലും സംഗമം ട്രോഫി കെ. എൻ അഡ്വെർടൈസിങ് എം.ഡി എസ്.എം മുഹമ്മദ് യൂനുസ് അലിയും ചേർന്നു സമ്മാനിച്ചു. എൽ ഫിയാഗോ എഫ്.സി, തെക്കേപ്പുറം ഫാൽകൺ തമ്മിൽ നടന്ന രണ്ടാം മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് തെക്കേപ്പുറം ഫാൽകൺ ജേതാക്കളായി. തെക്കേപ്പുറം ഫാൽകൺ തരാം രായിദ് യൂനുസ് ആയിരുന്നു മത്സരത്തിലെ മാൻ ഓഫ് ദി മാച്ച്. അദ്ദേഹത്തിനുള്ള പുരസ്കാരം ടീ ടൈം സൗദി എം.ഡി ഹസ്സൻ കോയ മുല്ലവീടും സംഗമം ട്രോഫി സിറ്റി ഫ്ലവർ എം.ഡി മുഹ്സിൻ അഹമ്മദും
ചേർന്നു സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

