അടച്ച പള്ളികൾ അണുമുക്തമാക്കി തുറന്നു
text_fieldsറിയാദ്: സൗദിയിലെ വിവിധ പട്ടണങ്ങളിൽ കോവിഡ് മൂലം അടച്ചിട്ട 10 പള്ളികൾ അണുമുക്തമാക്കി ആരാധനക്കായി വീണ്ടും തുറന്നുകൊടുത്തു. പള്ളികളിൽ പ്രാർഥിക്കാനെത്തിയ ആളുകളിൽ രോഗബാധ കണ്ടെത്തിയതിനെ തുടർന്നാണ് പള്ളികൾ അടച്ചിടാൻ ആരോഗ്യ മന്ത്രാലയം നിർദേശിച്ചത്.
ഇസ്ലാമികകാര്യ മന്ത്രാലയമാണ് നാല് പ്രദേശങ്ങളിലെ 10 പള്ളികൾ താൽക്കാലികമായി അടച്ചത്. തുടർന്ന് അണുമുക്തമാക്കി കഴിഞ്ഞദിവസം പ്രാർഥനക്കായി തുറന്നുകൊടുക്കുകയായിരുന്നു. അസീറിൽ അഞ്ച് പള്ളികളും ഖസീമിൽ മൂന്നും റിയാദിലും ജിസാനിലും ഓരോ പള്ളികളും തുറന്നതായി മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. മാസ്ക് ധരിക്കുക, സ്വന്തം പ്രാർഥന പായകൾ ഉപയോഗിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവ ഉൾപ്പെടെയുള്ള മുൻകരുതലുകൾ പാലിക്കണമെന്ന് മന്ത്രാലയം പ്രാർഥിക്കാനെത്തുന്നവരോടും ജീവനക്കാരോടും അഭ്യർഥിച്ചു.
രണ്ടു വാക്സിനും എടുക്കണമെന്നും രോഗലക്ഷണങ്ങൾ ഉള്ളവർ പള്ളികളിൽ പ്രവേശിക്കുന്നത് തൽക്കാലം ഒഴിവാക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. കോവിഡിെൻറ പശ്ചാത്തലത്തിൽ സൗദിയിൽ 176 ദിവസത്തിനുള്ളിൽ 1,924 പള്ളികൾ അടച്ചുപൂട്ടാൻ കാരണമായതായും അണുമുക്തമാക്കി ഇവ ആരാധനക്കായി തുറന്നുകൊടുത്തെന്നും ഇസ്ലാമിക കാര്യ മന്ത്രാലയ പ്രതിനിധികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

