യാമ്പുവിലെ ജ്വല്ലറികൾ അടച്ചിട്ട നിലയിൽ  

  • അനീസുദ്ദീൻ ചെറുകുളമ്പ്

10:47 AM
07/12/2017
യാമ്പു: ജ്വല്ലറികളിലെ സ്വദേശിവത്കരണം പ്രാബല്യത്തിലായതോടെ യാമ്പുവിലും കർശന പരിശോധന. ഗോൾഡ് സൂഖിലെ തൊഴിലാളികളിൽ പകുതിയിലേറെയും നേരത്തെ തന്നെ സ്വദേശികളാണ്. ബാക്കിയുള്ളവരിൽ  ഭൂരിഭാഗവും യമനികളാണ്. ഇവിടെ മലയാളി ജീവനക്കാർ ഇല്ലെന്നാണ് അറിയുന്നത്​. കഴിഞ്ഞ ദിവസം തൊഴിൽ മന്ത്രാലയം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പൂർണമായും സ്വദേശി വത്​കരണം നടപ്പാക്കാത്ത ചില സ്​ഥാപനങ്ങൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്​. ചില കടകൾക്ക് പിഴ ചുമത്തിയതായും സൂഖിലെ തൊഴിലാളികൾ പറഞ്ഞു. സ്വദേശി പൗരന്മാരെ ജോലിക്ക്  വെക്കാത്ത യമനികൾ നടത്തുന്ന 20ഒാളം കടകൾ അടച്ചിട്ട നിലയിലാണ്. പൂട്ടിയ കടകളുടെ ഷട്ടറിൽ  കാരണം കാണിക്കൽ നോട്ടീസ് പതിച്ചിട്ടുമുണ്ട്​. 
COMMENTS