ക്ലോക് ടവർ മ്യൂസിയത്തിൽ ഗോളശാസ്ത്ര വിസ്മയക്കാഴ്ചകളുടെ അപാരത
text_fieldsമക്ക: ഹറമിനടുത്ത് ക്ലോക് ടവറിലെ മ്യൂസിയത്തിലേക്ക് തീർഥാടക പ്രവാഹം. റമദാനിൽ മക്കയിലെത്തുന്ന തീർഥാടകർക ്കും സന്ദർശകർക്കും വേണ്ടിയാണ് മ്യൂസിയം കഴിഞ്ഞ ദിവസം തുറന്നുകൊടുത്തത്. ഉച്ചക്ക് ഒരു മണിക്കുശേഷവും രാത്ര ി പത്ത് മണിക്ക് ശേഷവുമാണ് പ്രവേശനം. നാല് നിലകളിലായി മ്യൂസിയത്തിലൊരുക്കിയ പ്രദർശനം ഭൂമി, സൂര്യൻ, ചന്ദ്രൻ, സമയം, നക്ഷത്രങ്ങൾ, ഗാലക്സികൾ തുടങ്ങി ഗോള ശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആ രംഗത്ത് നടത്തിയ കണ്ടു പിടുത്തങ്ങളും വിവരിക്കുന്നതാണ്.
മക്ക ക്ലോക്ക് ടവറില്‍ നാല് നിലകളിലായാണ് മ്യൂസിയം പ്രവര്‍ത്തിക്കുന്നത്. അതിലൊന്നില്‍ മക്ക ക്ലോക്കിെൻറ കൂറ്റന്‍ മാതൃകയാണ്. ഒന്നിലധികം അന്താരാഷ്ട്ര വാച്ച് നിർമാണ കമ്പനികള്‍ പ്രത്യേകമായി രൂപകൽപന ചെയ്തതാണിത്. പ്രപഞ്ചത്തിെൻറ അത്ഭുതങ്ങളിലേക്ക് സന്ദര്‍ശകരെ ആനയിക്കും വിധമാണ് മ്യൂസിയത്തിെൻറ സജ്ജീകരണങ്ങള്‍. പുരാതന കാലങ്ങളില്‍ മനുഷ്യര്‍ സമയം അളക്കാനുപയോഗിച്ചിരുന്ന സംവിധാനങ്ങളെകുറിച്ചും സൂര്യനും ചന്ദ്രനും താരാപഥങ്ങളും അവര്‍ ഉപയോഗപ്പെടുത്തിയിരുന്ന രീതിയും ഇവിടെ വിശദീകിരിക്കുന്നു.
സൂര്യനെയും ചന്ദ്രനെയും ഉപയോഗിച്ച് പുരാതന കാലത്ത് ജനങ്ങള്‍ സമയം തിട്ടപ്പെടുത്തിയിരുന്ന രീതികളെ കുറിച്ച് മനസ്സിലാക്കാൻ അവസരമുണ്ട്. കാലാകാലങ്ങളില്‍ മനുഷ്യന്‍ സമയം തിട്ടപ്പെടുത്തുവാനായി ഉപയോഗിച്ചിരുന്ന വിവിധ രീതികളെ കുറിച്ച് പഠിക്കാം. അവര്‍ വെള്ളവും മണ്ണും ഉപയോഗിച്ച് സമയം തിട്ടപ്പെടുത്തി. പുരാതന കാലത്തെ മനുഷ്യര്‍ സൂര്യെൻറ ഭ്രമണ പഥത്തെയും ചന്ദ്രനെയും കൃത്യമായി പിന്തുടര്‍ന്ന് ദിവസവും സമയവും പ്രാർഥന സമയവും ഖിബ് ലയുടെ ദിശയും നിർണയിച്ചു.
മൂന്നാം നിലയില്‍ സൂര്യനും ചന്ദ്രനും ഭൂമിയും ഉള്‍പ്പെടുത്തിയുള്ള ആനന്ദ വിസ്മയമാണുള്ളത്. മുന്‍കാലങ്ങളില്‍ മനുഷ്യര്‍ തങ്ങളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്താന്‍ ഗോള ശാസ്ത്രത്തെ ആശ്രയിച്ചിരുന്നത് ഇവിടെ വിവരിക്കുന്നു. സൂര്യഗ്രഹണങ്ങളും മറ്റു സൗര പ്രതിഭാസങ്ങളും പ്രപഞ്ചത്തില്‍ എങ്ങനെ സംഭവിക്കുന്നുവെന്നും വിശദീകരിക്കുന്നു. ബാല്‍ക്കണിയില്‍ മക്ക മസ്ജിദുല്‍ ഹറാമിെൻറയും ചുറ്റുപാടുകളുടേയും സമ്പൂർണമായ ദൃശ്യഭംഗി ആസ്വദിക്കാം. പ്രപഞ്ചത്തിെൻറ ഒരു പര്യടനത്തില്‍ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനായി രൂപകൽപന ചെയ്തതാണ് മ്യൂസിയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
