കഅ്ബയുടെ മേൽക്കൂര ശുചീകരണം പൂർത്തിയായി
text_fieldsജിദ്ദ: കഅ്ബയുടെ മേൽക്കൂരയിലെ ശുചീകരണ ജോലികൾ പൂർത്തിയായി. പ്രത്യേക വിദഗ്ധ സംഘമാണ് സമയബന്ധിതമായി പതിവ് ശുചീകരണ ജോലികൾ പൂർത്തിയാക്കിയത്. ഇരുഹറം കാര്യാലയത്തിലെ സാേങ്കതിക സേവന വിഭാഗത്തിനു കീഴിലെ ശുചീകരണ, കാർപറ്റ് കാര്യ ഒാഫിസാണ് കഅ്ബയുടെ മേൽക്കൂരയിലെ ശുചീകരണ ജോലികൾക്ക് മേൽനോട്ടം വഹിച്ചതെന്ന് സാേങ്കതിക, സേവന വിഭാഗം അണ്ടർ സെക്രട്ടറി മുഹമ്മദ് ബിൻ മുസ്ലിഹ് അൽജാബിരി വ്യക്തമാക്കി.
ജോലികൾ നടത്തിയത് പരിശീലനം നേടിയ സ്വദേശി സംഘമാണ്. കഅ്ബയുടെ മുകളിലെ പൊടിപടലങ്ങളെല്ലാം നീക്കംചെയ്തു. ഉപരിതലവും ചുവരും തുടച്ചു വൃത്തിയാക്കാൻ 40 മിനിറ്റുകളെടുത്തു. ഇതിനായി നൂതനമായ ഉപകരണങ്ങൾ ഉപയോഗിച്ചെന്നും സാേങ്കതിക, സേവന വിഭാഗം അണ്ടർ സെക്രട്ടറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

