ജുബൈൽ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി
text_fieldsഫോക്കസ് ജുബൈൽ ബീച്ചിൽ നടത്തിയ ശുചീകരണ പ്രവർത്തനങ്ങൾ ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്യുന്നു
ജുബൈൽ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജുബൈൽ ഡിവിഷൻ ഫോക്കസ് അംഗങ്ങൾ ജുബൈൽ ടൗൺ ബീച്ചിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. സാമൂഹിക പ്രവർത്തകനും കെ.എം.സി.സി നേതാവുമായ ഉസ്മാൻ ഒട്ടുമ്മൽ ഉദ്ഘാടനം ചെയ്തു. പ്രകൃതി നമ്മുടേത് മാത്രമല്ല, വരും കാലത്തുള്ളവർക്കും ഉപകാരമാവുന്ന വിധത്തിൽ പ്രകൃതിയെ സമീപിക്കണമെന്നും ഭൂമിയെ മലിനമാവാതെ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. വരും തലമുറക്ക് പരിസ്ഥിതി ശുചിത്വ അവബോധം ഉണ്ടാക്കാൻ കുട്ടികളെയും പരിപാടിയിൽ പങ്കെടുപ്പിച്ചു.
ഡെപ്യൂട്ടി ഡിവിഷനൽ മാനേജർ വഹാബ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ഫോക്കസ് ജുബൈൽ ഡിവിഷൻ ഡയറക്ടർ ഷുക്കൂർ മൂസ സ്വാഗതവും ഡിവിഷനൽ ഓപറേഷൻ മാനേജർ ഫൈസൽ പുത്തലത്ത് നന്ദിയും പറഞ്ഞു. കാമ്പയിനിന്റെ ഭാഗമായി 'ഖുർആനും പരിസ്ഥിതിയും' എന്ന വിഷയത്തിൽ ടി.പി.എം. റാഫി നേതൃത്വം നൽകുന്ന ഓൺലൈൻ സെമിനാർ തിങ്കളാഴ്ച വൈകീട്ട് ഏഴിന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. കുട്ടികൾക്കായി 'ട്രാഷ് ടു ക്രാഫ്റ്റ്' എന്ന തലക്കെട്ടിൽ ഉപയോഗശൂന്യമായ വസ്തുക്കളിൽനിന്നും കരകൗശല വസ്തുക്കൾ നിർമിക്കുന്നതിനായുള്ള പരിപാടി കാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. കാമ്പയിൻ ഈ മാസം 25ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

