ശുമൈസി ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസയിൽ ഇന്ന് ക്ലാസ് ആരംഭിക്കും, പ്രവേശനം തുടരുന്നു
text_fieldsറിയാദ്: ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെ നിലവാരത്തിന് അനുസൃതമായി തയ്യാറാക്കിയ ഇംഗ്ലീഷ് മീഡിയം കരിക്കുലത്തോടെ റിയാദിൽ പ്രവർത്തിക്കുന്ന ശുമൈസി ഇംഗ്ലീഷ് മീഡിയം ഇസ്ലാമിക് മദ്റസയിൽ വേനലവധിക്ക് ശേഷം ഇന്ന് ക്ലാസ് പുനരാരംഭിക്കും.
ശുമൈസി ജനറൽ ആശുപത്രിക്കും അലിഫ് ഇന്റർനാഷനൽ ഇന്ത്യൻ സ്‌കൂളിനും സമീപം ഷാറ ഖസാൻ സ്ട്രീറ്റിലെ പുതിയ ബ്ലോക്കിലാണ് മദ്റസ പ്രവർത്തിക്കുന്നത്. വിശാലമായ ക്ലാസ് മുറികളും ഗതാഗതക്കുരുക്കില്ലാത്ത അന്തരീക്ഷവും കാരണം ധാരാളം കുടുംബങ്ങളാണ് ഈ മദ്റസയെ ആശ്രയിക്കുന്നത്. വെള്ളിയാഴ്ചകളിൽ ഉച്ചക്ക് രണ്ട് മുതൽ വൈകുന്നേരം ഏഴ് വരെയാണ് പ്രവർത്തന സമയം.
ബത്ഹ കോൾ ആൻഡ് ഗൈഡൻസ് സെന്ററിന് കീഴിൽ പൂർണമായും നിയമപരമായ അംഗീകാരത്തോടെയാണ് മദ്റസ പ്രവർത്തിക്കുന്നതെന്ന് നീതി മന്ത്രാലയ ഉദ്യോഗസ്ഥനും ബത്ഹ ജാലിയാത്ത് പ്രബോധകനുമായ മുഹമ്മദ് കുട്ടി കടന്നമണ്ണ അറിയിച്ചു. അധ്യാപന രംഗത്ത് ദീർഘകാല പരിചയസമ്പത്തുള്ള അധ്യാപകരും കാര്യക്ഷമമായി പ്രവർത്തിക്കുന്ന മാനേജ്‌മെന്റ്, പിടിഎ സമിതികളും മദ്റസയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്ന മദ്റസയിൽ വ്യവസ്ഥാപിതമായ ആറ് വിഷയങ്ങൾക്ക് പുറമെ ചെറിയ ക്ലാസുകളിലെ കുട്ടികൾക്കായി മലയാള ഭാഷാപഠനത്തിനും പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്.
മദ്റസയിൽ കുട്ടികളെ ചേർക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30-ന് അഡ്മിൻ ബ്ലോക്കിൽ എത്തണമെന്ന് ശുമൈസി ഇസ്‌ലാഹി സെന്റർ ഭാരവാഹികളും മദ്റസ മാനേജ്‌മെന്റ് പ്രതിനിധികളുമായ അഷ്‌റഫ് സയ്യിദ് (തിരുവനന്തപുരം), ഷംസുദ്ദീൻ പുനലൂർ, ഉമർഖാൻ (തിരുവനന്തപുരം), ശുക്കൂർ ചേലേമ്പ്ര എന്നിവർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും +966 53 272 6503, +966 55 216 1136, +91 90724 35276 (വാട്സ്ആപ്പ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

