Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദി അസീർ പ്രവിശ്യയിൽ സ്​കൂളുകളിൽ നേരിട്ടുള്ള അധ്യയനം നിർത്തിവെച്ചു; ക്ലാസുകൾ ഓൺലൈനിൽ

text_fields
bookmark_border
സൗദി അസീർ പ്രവിശ്യയിൽ സ്​കൂളുകളിൽ നേരിട്ടുള്ള അധ്യയനം നിർത്തിവെച്ചു; ക്ലാസുകൾ ഓൺലൈനിൽ
cancel
camera_alt

പ്രതീകാത്മക ചിത്രം

അസീർ: ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെത്തുടർന്ന് സൗദി തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലെ സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം നിർത്തിവെക്കാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. ഇന്ന് (ബുധനാഴ്ച) ‘റെഡ് അലേർട്ട്’ പ്രഖ്യാപിക്കപ്പെട്ട മേഖലകളിലെ എല്ലാ സ്കൂളുകളിലും അധ്യയനം ‘മദ്രസതി’ പ്ലാറ്റ്‌ഫോം വഴി ഓൺലൈനായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അബഹ, അഹദ് റുഫൈദ, ഖമീസ് മുഷൈത്ത്, അൽ ഹർജ, അൽ റബൂഅ, അൽ ഫർഷ, സറാത്ത് അബിദ, ദഹ്‌റാൻ അൽ ജനൂബ്, തനൂമ, അൽ നമാസ്, ബൽഖർൻ എന്നീ പ്രദേശങ്ങളിലാണ് ക്ലാസുകൾ നിർത്തിവെച്ചിരിക്കുന്നത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. കാലാവസ്ഥാ കേന്ദ്രത്തിൽ നിന്നുള്ള ഏറ്റവും പുതിയ റിപ്പോർട്ടുകൾ പരിഗണിച്ചാണ് നടപടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - classes suspended in schools in Saudi Arabia's Asir province; classes moved online
Next Story