Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റിയാദിൽ കായിക മത്സരത്തിനിടെ സംഘർഷം: പ്രതികളെ പിടികൂടി

text_fields
bookmark_border
റിയാദിൽ കായിക മത്സരത്തിനിടെ സംഘർഷം: പ്രതികളെ പിടികൂടി
cancel

റിയാദ്: തലസ്ഥാന നഗരിയിൽ നടന്ന കായിക മത്സരത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഏതാനും പേരെ റിയാദ്​ പൊലീസ് അറസ്​റ്റ്​ ചെയ്തു. ഇവരെ തുടർ നടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

കായിക മന്ത്രാലയവുമായി ഏകോപിപ്പിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞതെന്ന് പൊലീസ് മാധ്യമ വക്താവ് വ്യക്തമാക്കി. പരിപാടിയിൽ കാണികളായി എത്തിയവർ തമ്മിലാണ് വാക്കേറ്റവും തുടർന്ന് കൈയാങ്കളിയും ഉണ്ടായത്.

സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരെയും നിലവിൽ കസ്​റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിച്ചു വരികയാണെന്നും, കൂടുതൽ അന്വേഷണങ്ങൾക്കും നിയമനടപടികൾക്കുമായി കേസ് പബ്ലിക് പ്രോസിക്യൂഷന് ഉടൻ കൈമാറുമെന്നും പൊലീസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Clash during sports match in Riyadh: Suspects arrested
Next Story