Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീടുകളിൽ ഫയർ...

വീടുകളിൽ ഫയർ എക്​സ്​റ്റിങ്​ഷർ കരുതണം: സിവിൽ ഡിഫൻസ് മുന്നറിയിപ്പ്

text_fields
bookmark_border
വീടുകളിൽ ഫയർ എക്​സ്​റ്റിങ്​ഷർ കരുതണം: സിവിൽ ഡിഫൻസ് മുന്നറിയിപ്പ്
cancel

റിയാദ്: വീടുകളിൽ ഫയർ എക്​സ്​റ്റിങ്​ഷറുകൾ സൂക്ഷിക്കേണ്ടതി​െൻറയും അടിയന്തര സാഹചര്യങ്ങളിൽ അവ കൃത്യമായി ഉപയോഗിക്കാൻ പരിശീലിക്കേണ്ടതി​െൻറയും പ്രാധാന്യം ഓർമിപ്പിച്ച് സൗദി സിവിൽ ഡിഫൻസ്. അപ്രതീക്ഷിതമായി ഉണ്ടാകുന്ന തീപിടുത്തങ്ങളിൽ നിന്ന് ജീവനും സ്വത്തും സംരക്ഷിക്കാൻ മുൻകരുതലുകൾ അത്യാവശ്യമാണെന്ന് അധികൃതർ വ്യക്തമാക്കി.

വീടുകളിൽ ഉണ്ടാകാൻ സാധ്യതയുള്ള വിവിധതരം തീപിടുത്തങ്ങളെ ഫലപ്രദമായി ചെറുക്കാൻ ഡ്രൈ പൗഡർ എക്​സ്​റ്റിങ്​ഷറുകൾ ഏറെ അനുയോജ്യമാണ്. ഇവ പെട്ടെന്ന് പ്രവർത്തിപ്പിക്കാനും തീ പടരുന്നത് തടഞ്ഞ് വേഗത്തിൽ നിയന്ത്രണവിധേയമാക്കാനും സഹായിക്കുമെന്നും സിവിൽ ഡിഫൻസ് ചൂണ്ടിക്കാട്ടി.

വിവിധ മാധ്യമങ്ങളിലൂടെയും ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണം. അടിയന്തര സഹായങ്ങൾക്കായി മക്ക, മദീന, റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലുള്ളവർ 911 എന്ന നമ്പറിലും, സൗദിയിലെ മറ്റ് പ്രദേശങ്ങളിലുള്ളവർ 998 എന്ന നമ്പറിലുമാണ് ബന്ധപ്പെടേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:civil defensehomesfire extinguishers
News Summary - Keep fire extinguishers at home: Civil Defence warning
Next Story