പുതുവിവരങ്ങൾ പകർന്ന് യാമ്പുവിലെ സിവിൽ ഡിഫൻസ് എക്സിബിഷൻ
text_fieldsയാമ്പു: സിവിൽ ഡിഫൻസ് സൗദി അറാംകോയുമായി സഹകരിച്ച് യാമ്പു ഹെറിറ്റേജ് പാർക്കിലാരംഭിച്ച പ്രദർശനം ശ്രദ്ധേയമാകുന്നു. കഴിഞ്ഞ ദിവസം സിവിൽ ഡിഫൻസ് എക്സിബിഷൻ യാമ്പു ഗവർണറും, യാമ്പു ടൂറിസം വികസന കൗൺസിൽ ചെയർ മാനുമായ എഞ്ചിനീയർ മുസാഇദ് യഹ്‌യ അൽ സാലിം എക്സിബിഷൻ ഉദ്ഘാടനം ചെയ്തു. സിവിൽ ഡിഫൻസിെൻറ മികച്ച സംവിധാനങ്ങളും അടിയന്തിരഘട്ടങ്ങൾ തരണം ചെയ്യുന്നതിനുള്ള ഉപകരണങ്ങളും പരിചയപ്പെടുത്തുന്നതാണ് പ്രദർശനം. വിദഗ്ധരുടെ മേൽനോട്ടത്തിൽ ശബ്ദത്തിെൻറയും വെളിച്ചത്തിെൻറയും അകമ്പടിയോടെ പ്രത്യേകം ഒരുക്കിയ സാങ്കേതിക വിദ്യകൊണ്ടുള്ള അര മണിക്കൂർ ദൈർഘ്യമുളള ‘ഷോ’ ഹൃദ്യമായ അനുഭവമാണ്. തീപിടിത്തമുണ്ടാകുമ്പോൾ പെട്ടെന്ന് അത് കെടുത്തുന്ന രീതി പ്രത്യേകം പരിശീലനം നേടിയ ഫയർ ഡിപ്പാർട്ട്മെൻറിലെ ഉദ്യോഗസ്ഥരുടെ സംഘം മനസിലാക്കിത്തരും. സ്ത്രീകളുൾക്കും കുട്ടികൾക്കുമടക്കം താൽപര്യമുള്ള എല്ലാവർക്കും ഡിഫൻസ് ഉദ്യോഗസ്ഥർ പരിശീലനം നൽകുന്നുണ്ട്. അഗ്‌നിബാധ സംഭവിച്ചാൽ രക്ഷപ്പെടുന്നതിനും പെട്ടെന്ന് തീ അണക്കുന്നതിനും വേണ്ട പ്രചോദനം ഇവിടെ ലഭിക്കുന്നുണ്ടെന്ന് സ്വദേശികുടുംബങ്ങൾ പറഞ്ഞു. ഭാവിയിൽ രക്ഷാപ്രവർത്തകൻആകുവാനുള്ള പ്രോത്സാഹനവും സൗദി വിദ്യാർഥികൾക്ക് ലഭിക്കുന്നു. മലയാളി കുടുംബങ്ങളും എക്സിബിഷൻ കാണാൻ എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
