പൗരസഭയും കൻസുൽ ഉലമ അനുസ്മരണവും സംഘടിപ്പിച്ചു
text_fieldsഐ.സി.എഫ് അൽ ഖസീം സോണും അൽ മഖറും ചേർന്ന് സംഘടിപ്പിച്ച പൗരസഭയിൽനിന്ന്
ബുറൈദ: ‘വൈവിധ്യങ്ങളുടെ ഇന്ത്യ’ എന്ന പ്രമേയത്തിൽ ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) അൽ ഖസീം സോണും അൽ മഖറും സംയുക്തമായി പൗരസഭയും കൻസുൽ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണവും സംഘടിപ്പിച്ചു. ബുറൈദയിലെ അൽ മിസ്ബാഹിൽ നടന്ന സംഗമത്തിൽ അബൂ യാസിർ പ്രാർഥന നിർവഹിച്ചു.
ഐ.സി.എഫ് നാഷനൽ എജുക്കേഷനൽ സെക്രട്ടറി ഉമർ പന്നിയൂർ സംഗമം ഉദ്ഘാടനം ചെയ്തു. അബു നവാസ് മുസ്ലിയാർ അധ്യക്ഷത വഹിച്ചു. ‘വൈവിധ്യങ്ങളുടെ ഇന്ത്യ’യെന്ന വിഷയത്തിൽ ശിഹാബ് സവാമ വിഷയം അവതരിപ്പിച്ചു. മുഹമ്മദ് കുഞ്ഞി അമാനി കൻസുൽ ഉലമ ചിത്താരി ഉസ്താദ് അനുസ്മരണഭാഷണം നടത്തി. അബൂ സ്വാലിഹ് സംസാരിച്ചു. ശറഫുദ്ദീൻ വാണിയമ്പലം സ്വാഗതവും മുസ്തഫ തളിപ്പറമ്പ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

