സിറ്റി ഫ്ലവറിന്‍റെ നവീകരിച്ച ശാഖ അറാറിൽ പ്രവർത്തനം ആരംഭിച്ചു
text_fieldsഅറാറിലെ സിറ്റി ഫ്ലവറിെൻറ നവീകരിച്ച ശാഖ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീലും മാനേജിങ് ഡയറക്ടര്‍ ടി.എം. അഹമ്മദ് കോയയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറിെൻറ വിപുലീകരിച്ച ശാഖ അറാറില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കിങ് അബ്ദുല്‍ അസീസ് റോഡില്‍ ടെലിമണിയുടെ എതിര്‍വശത്ത് മുഹമ്മദിയ്യ ഡിസ്ട്രിക്റ്റിലാണ് നവീകരിച്ച ഡിപ്പാര്‍ട്ട്‌മെൻറ് സ്‌റ്റോർ തുറന്നത്. സിറ്റി ഫ്ലവർ ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍ കരിം അല്‍ ഗുറൈമീല്‍, മാനേജിങ് ഡയറക്ടര്‍ ടി.എം. അഹമ്മദ് കോയ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. പൗരപ്രമുഖനും അഫാഫ് ഇൻറര്‍നാഷനല്‍ സ്‌കൂള്‍ മാനേജരുമായ മിഷാല്‍ ഹുമൂദ് ഹദ്മൂല്‍ അല്‍ അന്‍സി ഉള്‍പ്പെടെ സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖർ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
ഉദ്ഘാടനത്തോടനുബന്ധിച്ച് വിലക്കിഴിവും വിവിധ ഓഫറുകളും പ്രഖ്യാപിച്ചു. മേയ് 19 വരെ എല്ലാ ഡിപ്പാര്‍ട്ടുമെൻറിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണ്. 22,000 ചതുരശ്ര അടി വിസ്തൃതിയില്‍ സജ്ജീകരിച്ചിട്ടുളള പുതിയ സ്‌റ്റോര്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം സമ്മാനിക്കും. പലചരക്ക് ഉത്പ്പന്നങ്ങള്‍ക്കായി പ്രത്യേക വിഭാഗം, എസ്‌കലേറ്റര്‍ സൗകര്യം എന്നിവയും പുതിയ സ്റ്റോറിെൻറ പ്രത്യേകതയാണ്.
സാധാരണക്കാരുടെ അഭിരുചിക്കനുസൃതമായി ഏറ്റവും മികച്ച ഉത്പ്പന്നങ്ങള്‍ എറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുകയാണ് സിറ്റി ഫ്ലവർ. ജെൻറ്സ് റെഡിമെയ്ഡ്, ആരോഗ്യ സൗന്ദര്യ വര്‍ധക വസ്തുക്കള്‍, ഫാഷന്‍ ജൂവലറി, ഓഫിസ് സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്‌മെറ്റിക്‌സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങള്‍, ഹോം ലിനന്‍, ഫൂട്‌വെയര്‍ തുടങ്ങി അവശ്യമുള്ളതെല്ലാം നവീകരിച്ച സ്റ്റോറിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.
സിറ്റി ഫ്ലവർ എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമ്മദ്, ഡയറക്ടര്‍ റാഷിദ് അഹമദ്, ചീഫ് അഡമിന്‍ ഓഫീസര്‍ അന്‍വര്‍ സാദാത്ത്, സെയിൽസ് ഓപ്പറേഷൻസ് എ.ജി.എം അഭിലാഷ് നമ്പ്യാര്‍, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ എൻ.എസ്. നിബിന്‍ ലാല്‍, സ്‌റ്റോര്‍ മാനേജര്‍ ലിജു, സാമൂഹിക പ്രവര്‍ത്തകരായ ഹക്കീം അലനല്ലൂര്‍, സലാഹ് വെണ്ണക്കോട്, സക്കീര്‍ താമരത്തു എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

