Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റമദാൻ വിപണി ഉണർത്തി സിറ്റി ഫ്ലവർ ‘റമദാൻ സൂഖ്’ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
റമദാൻ വിപണി ഉണർത്തി സിറ്റി ഫ്ലവർ ‘റമദാൻ സൂഖ്’ പ്രവർത്തനം ആരംഭിച്ചു
cancel
camera_alt

സിറ്റി ഫ്ലവർ ഒരുക്കിയ ‘റമദാൻ സൂഖ്​’ സോഷ്യൽ മീഡിയ അനലിസ്​റ്റ്​ ഡോ. അനിൽ മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

Listen to this Article

റിയാദ്: പുണ്യമാസത്തെ വരവേൽക്കാൻ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവർ ഒരുക്കിയ ‘റമദാൻ സൂഖിന്’ തുടക്കമായി. റിയാദിലെ ബത്ഹ ഹൈപ്പർമാർക്കറ്റിൽ നടന്ന ചടങ്ങിൽ സോഷ്യൽ മീഡിയ അനലിസ്​റ്റ്​ ഡോ. അനിൽ മുഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. ഗായികമാരായ അഷ്ഫിയ അൻവർ, അസന നിസാർ, സിറ്റി ഫ്ലവർ മാർക്കറ്റിങ്​ മാനേജർ നൗഷാദ്, സ്​റ്റോർ മാനേജർമാരായ അനസ്, ഷാഫി എന്നിവരും റിയാദിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ സംബന്ധിച്ചു.

അറബ് പൈതൃകത്തി​ന്റെയും സംസ്കാരത്തി​ന്റെയും അടയാളമായ പൗരാണിക ചന്തകളെ പുനരാവിഷ്കരിക്കുകയാണ് സിറ്റി ഫ്ലവർ. ‘സൂഖ്-26’ എന്ന പേരിൽ റമദാൻ അവസാനം വരെ നീണ്ടുനിൽക്കുന്ന വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിരിക്കുന്നത്. അറബ് നാഗരികതയുടെ പെരുമ വിളിച്ചോതുന്ന തരത്തിലാണ് സൂഖിന്റെ രൂപകൽപന. റമദാൻ, ഈദ് വിപണി ലക്ഷ്യമിട്ട് ഏറ്റവും കുറഞ്ഞ വിലയിലാണ് ഉൽപന്നങ്ങൾ ലഭ്യമാക്കിയിരിക്കുന്നത്.

റമദാനിൽ അത്യാവശ്യമായ 250-ലധികം ഉൽപ്പന്നങ്ങൾ പ്രത്യേകമായി സജ്ജീകരിച്ചിട്ടുണ്ട്. റിയാദ് ബത്ഹ, സകാക്ക, ഹാഇൽ, ജുബൈൽ ഹൈപ്പർമാർക്കറ്റുകളിലും മറ്റ് ഔട്ട്‌ലെറ്റുകളിലും ഉപഭോക്താക്കൾക്കായി പ്രത്യേക തമ്പുകൾ ഒരുക്കി. ഈത്തപ്പഴം, തേൻ, ഓട്‌സ്, പഴവർഗങ്ങൾ തുടങ്ങി റമദാൻ വിഭവങ്ങൾ തയ്യാറാക്കാൻ ആവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാണ്. പുതുമയുള്ള പഴങ്ങൾ, പച്ചക്കറികൾ, നാട്ടിൽ നിന്ന് നേരിട്ടെത്തിക്കുന്ന പലചരക്ക് സാധനങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം എല്ലാ ശാഖകളിലും ലഭ്യമാണെന്ന് മാനേജ്‌മെൻറ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - City Flower's 'Ramadan Souk' begins operations
Next Story