സിറ്റി ഫ്ലവറിൽ ഈ വര്‍ഷത്തിലെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ
text_fieldsറിയാദ്: സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ ഈ വർഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവം ഒക്ടോബര്‍ ഒന്ന് മുതല്‍ നാല് വരെ നാല് ദിവസങ്ങളിൽ നടക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. നാല് ദിവസവും ഒരു നിബന്ധനയുമില്ലാതെ ഉപഭോക്താക്കൾക്ക് വലിയ വിലക്കുറവിൽ ഉൽപന്നങ്ങൾ സ്വന്തമാക്കാൻ ലഭിക്കുന്ന ഏറ്റവും വലിയ അവസരമാണിത്.
വര്‍ഷങ്ങളായി എന്നും കൂടെനില്‍ക്കുന്ന ഉപഭോക്താക്കള്‍ക്ക് സിറ്റി ഫ്ലവര്‍ നല്‍കുന്ന വലിയ സമ്മാനം പോലെയാണ് ‘4 മെഗാ ഡേയ്സ് ഓഫര്‍’ എന്നും ലിമിറ്റഡ് സ്റ്റോക്ക് സാധനങ്ങള്‍ തീരുന്നതിനു മുമ്പായി അടുത്തുള്ള സിറ്റി ഫ്ലവര്‍ സ്ഥാപനം സന്ദര്‍ശിച്ച് ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
സിറ്റി ഫ്‌ളവര്‍ എല്ലാ വര്‍ഷവും മെഗാ ഷോപ്പിങ് ഫെസ്റ്റിവൽ നടത്തിവരാറുണ്ട്. അതിന്‍റെ തുടർച്ചയായാണ് ഇത്തവണയും 4 മെഗാ ഡേയ്സ് ഷോപ്പിങ് ഫെസ്റ്റിവല്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കൾക്ക് വിലക്കുറവിൽ ഉൽപന്നങ്ങൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ഫെസ്റ്റിവലിലൂടെ ലഭിക്കുക.
ഹെല്‍ത്ത് ആന്‍ഡ് ബ്യൂട്ടി, ഇലക്ട്രോണിക്‌സ്, ഫാഷന്‍, ഹൗസ് ഹോള്‍ഡ്‌സ്, ഹോം കെയര്‍, സ്‌റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ഫാഷന്‍ ആഭരണങ്ങള്‍, ലഗേജ്, വാച്ചുകള്‍ സുഗന്ധദ്രവ്യങ്ങള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും മെഗാ ഡിസ്‌കൗണ്ട് ലഭ്യമായിരിക്കും. മെഗാ ഫെസ്റ്റിവലിന്‍റെ ഭാഗമായി ഏറ്റവും പുതിയ ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം തന്നെ സിറ്റി ഫ്ലവറിന്റെ മുഴുവന്‍ സ്‌റ്റോറുകളിലും ഒരുക്കിയിട്ടുണ്ട്. സിറ്റി ഫ്‌ളവറിന്റെ മുഴുവന്‍ ഷോറൂമുകളിലും പ്രത്യേക വിലക്കിഴിവ് ലഭ്യമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

