ഈദ് ആഘോഷമാക്കാന്‍ പ്രത്യേക പ്രമോഷനുമായി സിറ്റി ഫ്ലവര്‍
text_fieldsറിയാദ്: മഹാത്യാഗത്തിന്‍റെ ഓര്‍മപ്പെരുന്നാളിന് ലോകം ഒരുങ്ങുേമ്പാൾ ആഘോഷത്തിൽ പങ്കുചേർന്ന് പ്രത്യേക പ്രമോഷനുമായി സിറ്റി ഫ്ലവർ. സെലിബ്രേറ്റ് ഈദ് വിത്ത് സിറ്റി ഫ്ലവര്‍ എന്ന പേരിലാണ് പ്രമോഷന്‍. എല്ലാ ഡിപ്പാര്‍ട്ട്‌മെന്റിലും വിപുലമായ ശ്രേണിയിലുളള ഉൽപന്നങ്ങളാണ് പ്രമോഷന്‍റെ ഭാഗമായി ഒരുക്കിയിട്ടുളളത്.
ഗാര്‍മെന്‍റ്സ് (മെൻസ്, ലേഡീസ്, കിഡ്‌സ്), ഫൂട്വെയര് ഡിപ്പാര്‍ട്ട്‌മെന്‍റുകളില്‍ നിന്ന് 150 റിയാലിന് പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാലിന്‍റെ സൗജന്യ പര്‍ചേസ് കൂപണ്‍ സമ്മാനം ലഭിക്കും. ജൂണ്‍ 22 മുതല്‍ ജൂലൈ എട്ട് വരെ പര്‍ചേസ് ചെയ്യുന്നവര്‍ക്കാണ് ഗിഫ്റ്റ് കൂപണ്‍. ഇത് ഉപയോഗിച്ച് ജൂലൈ 11 വരെ ഗാര്‍മെന്‍റ്സ്, ഫൂട്വെയര് ഡിപ്പാര്‍ട്ട്‌മെന്റുകളില്‍നിന്ന് ഉൽപന്നങ്ങള്‍ വാങ്ങാന്‍ കഴിയും. ഇതിന് പുറമെ നിരവധി ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.
ട്രാവല്‍ ബാഗുകള്‍, ടോളി ബാഗുകള്‍ തുടങ്ങി ട്രാവല്‍ ഉൽപന്നങ്ങള്‍ക്ക് വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയാണ് പ്രമോഷന്‍ കാലയളവില്‍ ലഭ്യമാക്കിയിട്ടുളളത്. ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങളിലും വിലക്കിഴിവ് പ്രഖ്യാപിച്ചിട്ടുണ്ട്. സിറ്റി ഫ്ലവര്‍ ലോയല്‍റ്റി മൊബൈല്‍ ആപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുത്ത ഉൽപന്നങ്ങള്‍ അതിശയിപ്പിക്കുന്ന വിലക്കിഴിവില്‍ പര്‍ചേസ് ചെയ്യാനുളള അവസരവും ഉണ്ടെന്നും സിറ്റി ഫ്‌ളവര്‍ മാനേജ്‌മെന്റ് അറിയിച്ചു.

