ഈദ് ആഘോഷമാക്കാന്‍ സിറ്റി ഫ്ലവര്‍; ഗിഫ്റ്റ് വൗച്ചര്‍ സമ്മാനം
text_fieldsറിയാദ്: ഈദുല്‍ ഫിത്വര്‍ ആഘോഷമാക്കാന്‍ സിറ്റി ഫ്ലവര്‍ ഷോറൂമുകളില്‍ വിപുലമായ ഒരുക്കങ്ങള്‍. ഗാര്‍മെന്റ്സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ ഏറ്റവും പുതിയ ഫാഷന്‍ ഉൽപന്നങ്ങളുടെ വിപുലമായ ശ്രേണി ഒരുക്കിയാണ് പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. മാത്രമല്ല ഈ രണ്ട് ഡിപ്പാര്‍ട്ട്‌മെന്‍റിലും 250 റിയാലിന് ഉൽപന്നങ്ങള്‍ പര്‍ചേസ് ചെയ്യുന്നവര്‍ക്ക് 50 റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിക്കും.
ഏപ്രില്‍ 19 മുതല്‍ മെയ് അഞ്ച് വരെയാണ് ഓഫര്‍. ഗിഫ്റ്റ് വൗചറുകള്‍ ഉപയോഗിച്ച് മെയ് ഒമ്പത് വരെ ഉൽപന്നങ്ങള്‍ നേടാനുളള അവസരവും ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ഗാര്‍മെന്റ്സ്, ഫുട്‌വെയര്‍ വിഭാഗങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ജെന്റ്സ്, ലേഡീസ്, കിഡ്‌സ് ഉൽപന്നങ്ങളും വിവിധ ആക്‌സസറീസും ഒരുക്കിയിട്ടുണ്ട്.
29 റിയാല്‍ വിലയുളള ഹെംലെറ്റ് കാഷ്വല്‍ ഷര്‍ട്ട് രണ്ടെണ്ണം 49 റിയാലിന് ലഭിക്കും. ഇതേ ബ്രാൻഡിലുളള ജീന്‍സും ഇതേ ഓഫറില്‍ ലഭ്യമാണ്. അബായ, കോട്ടന്‍ സാരി, സെമി സ്റ്റിച്ചിഡ് ചരീദാര്‍ മെറ്റീരിയല്‍, ലെഗിന്‍സ്, പൈജാമ തുടങ്ങി ഉൽപന്നങ്ങളും വിവിധ ഓഫര്‍ വിലകളില്‍ ലഭ്യമാണ്. ഫുട്‌വെയര്‍, സുഗന്ധദ്രവ്യങ്ങള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഈദ് ആഘോഷങ്ങളുടെ ഭാഗമായി വൈവിധ്യമാര്‍ന്ന ഉൽപന്നങ്ങളുടെ ശേഖരം ഒരുക്കിയിട്ടുണ്ട്. സൗദിയിലെ മുഴുവന്‍ ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണെന്നും സിറ്റി ഫ്ലവര്‍ അറിയിച്ചു.