Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറ്റി ഫ്ലവർ ‘ഫോര്‍ മെഗാ ഡേയ്സ്’ ഷോപ്പിംഗ് ഫെസ്റ്റിവൽ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബർ മൂന്ന് വരെ

text_fields
bookmark_border
സിറ്റി ഫ്ലവർ ‘ഫോര്‍ മെഗാ ഡേയ്സ്’ ഷോപ്പിംഗ് ഫെസ്റ്റിവൽ സെപ്തംബര്‍ 30 മുതല്‍ ഒക്ടോബർ മൂന്ന് വരെ
cancel

റിയാദ്: സൗദി അറേബ്യയിലെ റീട്ടെയിൽ വിപണിയിൽ ചരിത്രമെഴുതാൻ സിറ്റി ഫ്‌ളവറിന്റെ ‘ഫോർ മെഗാ ഡേയ്സ്’ ഷോപ്പിംഗ് ഫെസ്റ്റിവലിന് തുടക്കമായി. സൗദിയിലെ വിവിധ ബ്രാഞ്ചുകളില്‍ ഉദ്ഘാടന ചടങ്ങുകള്‍ നടന്നു. ബത്ത സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുത്തു. ജുബൈല്‍ ഹൈപ്പര്‍ മാര്‍ക്കറ്റിലും ഫെസ്റ്റിവലിന് തുടക്കം കുറിച്ച് ഉദ്ഘാടന ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.

റിയാദ് ബത്ത ഹൈപ്പറില്‍ നടന്ന ചടങ്ങില്‍ മാധ്യമ പ്രവര്‍ത്തകരായ ജയന്‍ കൊടുങ്ങല്ലൂര്‍, വി.ജെ നസ്രുദ്ധീന്‍, സാമുഹ്യ പ്രവര്‍ത്തകരായ റാഫി പാങ്ങോട്, റഷീദ് ദയ, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഷാദ്, സ്റ്റോര്‍ മാനേജര്‍ അനസ് എന്നിവര്‍ പങ്കെടുത്തു. ജുബൈലില്‍ നടന്ന ചടങ്ങിന് സ്റ്റോര്‍ മാനേജര്‍ ഹനീഫ് കമ്പായതിൽ നേതൃത്വം നൽകി.

ചടങ്ങ് സീനിയർ സ്റ്റാഫ് മൊയ്തീൻ കുഞ്ഞി കുണ്ണി ഉദ്ഘാടനം ചെയ്തു. നജീബ്, അൻഷാദ്, സലാം ആലപ്പുഴ (ഒ.ഐ.സി.സി), സഈദ് അലവി (കെ.എം.സി.സി), ശിഹാബ് (ഗൾഫ് മാധ്യമം), രാഗേഷ് (നൂപുരധ്വനി ആർട്സ് ആൻഡ് ഡാൻസ്), ബൈജു, തോമസ് (ജുബൈൽ മലയാളം സമാജം), കിഷോർ സാറ്റ (തെലുങ്ക് സംഘടന), സോണിയ (ഡബ്ലിയു.എം.എഫ്), സജിത് (നവോദയ), സൈഫു, സാറ ടീച്ചര്‍, ശംസുദ്ധീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഹാഇലില്‍ സ്റ്റോര്‍ മാനേജര്‍ മനോജ്‌ നേതൃത്വം കൊടുത്ത ചടങ്ങ് ഹബീബ് ക്ലിനിക്‌ എം.ഡി നിസം അലി പറക്കോട്ട് ഉദ്ഘാടനം ചെയ്തു. കലാ, സാംസ്‌കാരിക, ജീവകാരുണ്യ, സാമുഹ്യരംഗത്തെ നിരവധി പേര്‍ ചടങ്ങില്‍ പങ്കാളികളായി. സെപ്തംബര്‍ 30 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നാല് ദിവസങ്ങളിലായി നടക്കുന്ന മേള, ഈ വർഷത്തെ ഏറ്റവും വലിയ വിലക്കിഴിവ് ഉത്സവമാണ്. നിലവില്‍ എല്ലാ ഷോറൂമുകളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നതെന്നു മാനേജ്‌മെന്റ് അറിയിച്ചു.

ഷോപ്പിംഗ് രംഗത്ത് ഇതുവരെ കാണാത്തത്ര വലിയ കിഴിവുകളാണ് ഉപഭോക്താക്കൾക്കായി സിറ്റി ഫ്ലവർ വാഗ്ദാനം ചെയ്യുന്നത്. യാതൊരു നിബന്ധനകളും ഇല്ലാതെ, ഏറ്റവും കുറഞ്ഞ നിരക്കിൽ ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന സുവർണ്ണാവസരമാണിത്. തങ്ങളെ പ്രതിസന്ധികളിലും നേട്ടങ്ങളിലും പിന്തുണക്കുന്ന സാധാരണക്കാരായ പ്രിയപ്പെട്ട ഉപഭോക്താക്കൾക്കുള്ള പ്രത്യേക സമ്മാനമായാണ് കമ്പനി ഈ മെഗാ ഓഫർ ഒരുക്കിയിരിക്കുന്നത്.

സിറ്റി ഫ്ലവറിന്റെ മുഴുവൻ ഷോറൂമുകളിലും ഫെസ്റ്റിവലിന്റെ ഭാഗമായി വിപുലമായ സജ്ജീകരണങ്ങള്‍ ആണ് നല്‍കി വരുന്നത്. ഏറ്റവും പുതിയ ട്രൻഡിലുള്ള ഉൽപ്പന്നങ്ങളുടെ വലിയ ശേഖരമാണ് എല്ലാ വിഭാഗങ്ങളിലും ഒരുക്കിയിട്ടുള്ളതെന്നും മാനേജ്‌മെന്റ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - City Flower 'Four Mega Days' Shopping Festival from September 30 to October 3.
Next Story