Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി​റ്റി ഫ്ല​വ​ര്‍...

സി​റ്റി ഫ്ല​വ​ര്‍ ‘റ​മ​ദാ​ന്‍ സൂ​ഖ്’ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
City Flower Ramadan Souq launched
cancel

റി​യാ​ദ്: അ​റ​ബ് നാ​ഗ​രി​ക​ത വി​ളി​ച്ചോ​തി പ്ര​മു​ഖ റീ​ട്ടെ​യി​ല്‍ വി​ത​ര​ണ ശൃം​ഖ​ല​യാ​യ സി​റ്റി ഫ്ല​വ​ര്‍ ‘റ​മ​ദാ​ന്‍ സൂ​ഖ്’ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. റ​മ​ദാ​നി​ലെ പ്ര​ധാ​ന ഇ​ട​മാ​യ റ​മ​ദാ​ന്‍ സൂ​ഖു​ക​ള്‍ പൗ​രാ​ണി​ക അ​റേ​ബ്യ​ൻ മാ​തൃ​ക​യി​ൽ സി​റ്റി ഫ്ല​വ​ർ പു​ന​രാ​വി​ഷ്​​ക​രി​ക്കു​ക​യാ​ണെ​ന്ന്​ മാ​നേ​ജ്​​മെൻറ്​ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. ‘സൂ​ഖ്-23’ എ​ന്ന പേ​രി​ല്‍ വി​പു​ല​മാ​യ വി​പ​ണ​നോ​ത്സ​വ​മാ​ണ് ഒ​രു​ക്കി​യ​ത്.

അ​റ​ബ് നാ​ഗ​രി​ക​ത​യു​ടെ പെ​രു​മ വി​ളം​ബ​രം ചെ​യ്യു​ന്ന റ​മ​ദാ​ന്‍, ഈ​ദ് എ​ന്നി​വ​യെ വ​ര​വേ​ല്‍ക്കാ​ന്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യാ​ണ് സി​റ്റി ഫ്ല​വ​ര്‍ സൂ​ഖി​​ന്റെ പ്ര​ധാ​ന ആ​ക​ര്‍ഷ​ണം. സൂ​ഖി​ല്‍ വി​പു​ല​മാ​യ ശ്രേ​ണി​യി​ലു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ഒ​രു​ക്കി​യ​ത്. പ്ര​ത്യേ​കി​ച്ച് റ​മ​ദാ​നി​ല്‍ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത ഉ​ൽ​പ​ന്ന​ങ്ങ​ള്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് വേ​ഗം തി​ര​ഞ്ഞെ​ടു​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ക്കും. ഇ​തി​നാ​യി റി​യാ​ദ്​ ബ​ത്ഹ, സ​കാ​ക്ക, ഹാ​ഇ​ല്‍, ജു​ബൈ​ല്‍ ഹൈ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ളി​ലും മ​റ്റ് ഔ​ട്ട്‌​ല​റ്റു​ക​ളി​ലും പ്ര​ത്യേ​ക റ​മ​ദാ​ന്‍ ത​മ്പു​ക​ള്‍ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

200ല്‍പ​രം സാ​ധ​ന​ങ്ങ​ള്‍ സി​റ്റി ഫ്ല​വ​റി​ന്റെ എ​ല്ലാ ശാ​ഖ​യി​ലും ഒ​രു​ക്കി​യ റ​മ​ദാ​ന്‍ സൂ​ഖി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഈ​ത്ത​പ്പ​ഴം, തേ​ൻ, ഓ​ട്ട്സ്, ഫ്രൂ​ട്ട്സ് തു​ട​ങ്ങി റ​മ​ദാ​ന്‍ വി​ഭ​വ​ങ്ങ​ള്‍ ത​യാ​റാ​ക്കാ​നു​ള്ള എ​ല്ലാ അ​വ​ശ്യ​വ​സ്തു​ക്ക​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. മാ​ത്ര​മ​ല്ല, പു​തു​മ മാ​റാ​ത്ത പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ള്‍, നാ​ട്ടി​ല്‍ ല​ഭി​ക്കു​ന്ന എ​ല്ലാ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ളും ഒ​രു കു​ട​ക്കീ​ഴി​ല്‍ ഇ​വി​ടെ ല​ഭി​ക്കും. മാ​ര്‍ച്ച്‌ ഒ​ന്നി​ന് ആ​രം​ഭി​ച്ച സൂ​ഖ് ഏ​പ്രി​ല്‍ 10 വ​രെ നീ​ളും. മാ​ര്‍ച്ച് എ​ട്ടു മു​ത​ല്‍ സി​റ്റി ഫ്ല​വ​ര്‍ ഔ​ട്ട്‌​ല​റ്റു​ക​ളി​ല്‍നി​ന്ന് എ​ന്ത് സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ലും 50 റി​യാ​ല്‍ ഫ്രീ ​വൗ​ച്ച​ര്‍ ല​ഭ്യ​മാ​കും.

ഏ​പ്രി​ല്‍ 12 മു​ത​ല്‍ 24 വ​രെ ഫ്രീ ​വൗ​ച്ച​ര്‍ ഉ​പ​യോ​ഗ​പ്പെ​ടു​ത്താം. 250 റി​യാ​ലി​​ന്റെ ഗാ​ര്‍മെൻറ്​​സ്​ സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങി​യാ​ല്‍ 200 റി​യാ​ല്‍ ന​ല്‍കി​യാ​ല്‍ മ​തി​യാ​കും. നി​ര​വ​ധി സ്പെ​ഷ​ല്‍ ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​കും. ഈ ​കാ​ല​യ​ള​വി​ല്‍ വി​വി​ധ ഹൈ​പ്പ​ര്‍ മാ​ര്‍ക്ക​റ്റു​ക​ളി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി റ​മ​ദാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ എ​ന്റ​ര്‍ടെ​യ്ൻ​മെ​ന്റ്​ പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ‘റ​മ​ദാ​ൻ സൂ​ഖി​ന്’ പു​റ​മെ പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, ശീ​തീ​ക​രി​ച്ച ഭ​ക്ഷ​ണ​ങ്ങ​ൾ, ഫ്ര​ഷ് ഫു​ഡ്, ഹോ​ട്ട് ഫു​ഡ് ആ​ൻ​ഡ്​ ബേ​ക്ക​റി, ക്ലീ​നി​ങ് ആ​ൻ​ഡ്​ അ​ക്സ​സ​റി​ക​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, അ​ല​ങ്കാ​ര​ങ്ങ​ൾ, വ​സ്ത്ര​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് സി​റ്റി ഫ്ല​വ​റി​ല്‍ പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും കി​ഴി​വു​ക​ളും ഉ​ണ്ടാ​കു​മെ​ന്ന് മാ​നേ​ജ്മെൻറ്​ വ​ക്താ​ക്ക​ള്‍ പ​റ​ഞ്ഞു.

റി​യാ​ദ് ബ​ത്​​ഹ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ ബു​ധ​നാ​ഴ്ച റ​മ​ദാ​ൻ സൂ​ഖി​​ന്റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ന​ട​ന്നു. അ​മേ​രി​ക്ക​ന്‍ എം​ബ​സി ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍, ത​ന്‍സീ​ല്‍ സി​ദ്ദീ​ഖ് കേ​ക്ക് മു​റി​ച്ച് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പു​ഷ്പ​രാ​ജ് (ഇ​ന്ത്യ​ന്‍ എം​ബ​സി), സി​റ്റി ഫ്ല​വ​ര്‍ മാ​ര്‍ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍ നി​ബി​ന്‍ ലാ​ല്‍, എ.​കെ. നൗ​ഷാ​ദ് (ഡെ​പ്യൂ​ട്ടി മാ​ര്‍ക്ക​റ്റി​ങ്​ മാ​നേ​ജ​ര്‍), സ്റ്റോ​ര്‍ മാ​നേ​ജ​ര്‍ സ​ക്കീ​ര്‍ ഇ​ബ്രാ​ഹിം എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സി​റ്റി ഫ്ല​വ​ര്‍ ജു​ബൈ​ല്‍, ഹാ​ഇ​ല്‍, സ​കാ​ക്ക തു​ട​ങ്ങി വി​വി​ധ ഔ​ട്ട്‌​ല​റ്റു​ക​ളി​ലും റ​മ​ദാ​ന്‍ സൂ​ഖ് ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:City Flower
News Summary - City Flower 'Ramadan Souq' launched
Next Story