വിപണി: പഴമയുടെ പുതുമയൊരുക്കി സിറ്റി ഫ്ലവര്‍; ‘റമദാന് സൂഖ്’ ഒരുങ്ങി
text_fieldsറിയാദ്: പഴമയുടെ ഓര്‍മയും പുതുമയുടെ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുന്നതാണ് റമദാന് സൂഖ്. അറബ് നാഗരികതയുടെ അടയാളമാണ് സൂഖ്. പ്രത്യേക ദിവസങ്ങളിലും പ്രത്യേക സമയത്തും കച്ചവടത്തിനുള്ള കേന്ദ്രമാണിത്. പാരമ്പര്യവും പൈതൃകവും ഓര്‍മപ്പെടുത്തുന്ന സൂഖ് ഒരുക്കിയാണ് പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവര്‍ റമദാനെ വരവേല്‍ക്കാന്‍ തയാറെടുപ്പ് പൂര്‍ത്തിയാക്കിയിട്ടുളളത്.
പുണ്യങ്ങളുടെ പൂക്കാലമായ റമദാനെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ് ലോകം. മാർച്ച് രണ്ടാം വാരം വ്രതമാസം ആരംഭിക്കും. മനസ്സും ശരീരവും ശുദ്ധമാക്കാനുളള വ്രതാനുഷ്ഠാനം ആഘോഷപൂര്‍വമാണ് ആചരിക്കുന്നത്. ഏറ്റവും വലിയ വിപണന മേളകൂടിയാണ് റമദാനിലും തുടര്‍ന്നുള്ള ഈദ് വേളയിലും അരങ്ങേറുന്നത്. റമദാന് ആവശ്യമായ മുഴുവന്‍ ഉൽപന്നങ്ങളും സൂഖില്‍ ലഭ്യമാണ്. സിറ്റി ഫ്ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഫെബ്രുവരി 28 മുതലാണ് റമദാന് സൂഖ് ആരംഭിക്കുക.
സിറ്റി ഫ്ലവറിന്റെ നാല് ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ റിയാദിലെ ബത്ഹയിലും സകാക്ക, ഹാഇല്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട് ലെറ്റുകളിലും പ്രത്യേക റമദാന് ഉൽപന്നങ്ങളുടെശേഖരം ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ വിലയില്‍ അരിയും എണ്ണവും അടക്കം പറമദാന് കിറ്റുകളും പുതുതായി അവതരിപ്പിച്ച വിവിധ നിരക്കുകളിലുള്ള ഗിഫ്റ്റ് കാർഡുകളും (50 റിയാൽ, 100 റിയാൽ, 150 റിയാൽ) എന്നിവയും ലഭ്യമാണ്.
പ്രമോഷന് കാമ്പയിന് ആരംഭിക്കുന്ന ദിവസം മുതല്‍ അവിശ്വനീയ രീതിയില്‍ കില്ലര്‍ ഓഫറുകളാണ് നല്‍കുന്നത്. ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ 200ലധികം റമദാന് ഉൽപന്നങ്ങളാണ് ഏറ്റവും കുറഞ്ഞ വിലക്ക് ലഭ്യമാക്കുന്നതെന്ന് മാനേജ്മെൻറ് വക്താക്കള്‍ വാര്‍ത്തക്കുറിപ്പില്‍ അറിയിച്ചു.

