Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിറ്റി ഫ്ലവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു

text_fields
bookmark_border
ramadan souq
cancel

റിയാദ്: അറബ് നാഗരികത വിളിച്ചോതി പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖലയായ സിറ്റി ഫ്ലവര്‍ ‘റമദാന്‍ സൂഖ്’ പ്രവര്‍ത്തനം ആരംഭിച്ചു. റമദാനിലെ പ്രധാന ഇടമായ റമദാന്‍ സൂഖുകള്‍ പൗരാണിക അറേബ്യൻ മാതൃകയിൽ സിറ്റി ഫ്ലവർ പുനരാവിഷ്​കരിക്കുകയാണെന്ന്​ മാനേജ്​മെൻറ്​ വാർത്താക്കുറിപ്പിൽ അറിയിച്ചു.

‘സൂഖ്-23’ എന്ന പേരില്‍ വിപുലമായ വിപണനോത്സവമാണ് ഒരുക്കിയിട്ടൂളളത്. അറബ് നാഗരികതയുടെ പെരുമ വിളംബരം ചെയ്യുന്ന റമദാന്‍, ഈദ് എന്നീവയെ വരവേല്‍ക്കാന്‍ ഏറ്റവും കുറഞ്ഞ വിലയാണ് സിറ്റി ഫ്ലവര്‍ സൂഖിന്റെ പ്രധാന ആകര്‍ഷണം. സൂഖില്‍ വിപുലമായ ശ്രേണിയിലുളള ഉൽപന്നങ്ങളാണ് ഒരുക്കിയിട്ടൂളളത്.

പ്രത്യേകിച്ച് റമദാനില്‍ ഒഴിച്ചുകൂടാനാവാത്ത ഉൽപന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വേഗം തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും. ഇതിനായി റിയാദ്​ ബത്ഹ, സകാക്ക, ഹാഇല്‍, ജുബൈല്‍ ഹൈപ്പര്‍മാര്‍ക്കറ്റുകളിലും മറ്റു ഔട്ട്‌ ലെറ്റുകളിലും പ്രത്യേക റമദാന്‍ തമ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

200-ല്‍ പരം സാധനങ്ങള്‍ സിറ്റി ഫ്ലവറിന്റെ എല്ലാ ശാഖയിലും ഒരുക്കിയ റമദാന്‍ സൂഖില്‍ ഒരുക്കിയിട്ടുണ്ട്. ഈത്തപ്പഴം, തേൻ, ഓട്ട്സ്, ഫ്രൂട്ട്സ് തുടങ്ങി റമദാന്‍ വിഭവങ്ങള്‍ തയാറാക്കാനുള്ള എല്ലാ ആവശ്യ വസ്തുക്കളും ഇവിടെ ലഭ്യമാണ്. മാത്രമല്ല പുതുമ മാറാത്ത പഴങ്ങൾ, പച്ചക്കറികള്‍, നാട്ടില്‍ ലഭിക്കുന്ന എല്ലാ പലചരക്ക് സാധനങ്ങളും ഒരു കുടകീഴില്‍ ഇവിടെ ലഭിക്കും.

മാര്‍ച്ച്‌ ഒന്നിന് ആരംഭിച്ച സൂഖ് ഏപ്രില്‍ 10 വരെ നീണ്ടു നില്‍ക്കും. മാര്‍ച്ച് എട്ട് മുതല്‍ സിറ്റി ഫ്ലവര്‍ ഔട്ട്‌ ലെറ്റുകളില്‍ നിന്ന് എന്ത് സാധനങ്ങള്‍ വാങ്ങിച്ചാലും 50 റിയാല്‍ ഫ്രീ വൗച്ചര്‍ ലഭ്യമാകും. ഏപ്രില്‍ 12 മുതല്‍ 24 വരെ ഫ്രീ വൗച്ചര്‍ ഉപയോഗപ്പെടുത്താം. 250 റിയാലിന്റെ ഗാര്‍മെൻറ്​സ്​ സാധനങ്ങള്‍ മേടിച്ചാല്‍ 200 റിയാല്‍ നല്‍കിയാല്‍ മതിയാകും. നിരവധി സ്പെഷ്യല്‍ ഓഫറുകളും ലഭ്യമാകും.

ഈ കാലയളവില്‍ വിവിധ ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കള്‍ക്കായി റമദാനുമായി ബന്ധപ്പെട്ട വിവിധ എൻറര്‍ടെയ്​​െമൻറ്​ പരിപാടികളും അരങ്ങേറും. ‘റമദാൻ സൂഖിന്’ പുറമേ, പലചരക്ക് സാധനങ്ങൾ, ശീതീകരിച്ച ഭക്ഷണങ്ങൾ, ഫ്രഷ് ഫുഡ്, ഹോട്ട് ഫുഡ് ആൻഡ്​ ബേക്കറി, ക്ലീനിംഗ് ആൻഡ്​ ആക്സസറികൾ, വീട്ടുപകരണങ്ങൾ, അലങ്കാരങ്ങൾ, വസ്ത്രങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾക്ക് സിറ്റി ഫ്ലവറില്‍ പ്രത്യേക ഓഫറുകളും കിഴിവുകളും ഉണ്ടാകുമെന്ന് മാനേജ്മെൻറ്​ വക്താക്കള്‍ പറഞ്ഞു.

റിയാദ് ബത്​ഹ ഹൈപ്പർ മാർക്കറ്റിൽ ബുധനാഴ്ച റമദാൻ സൂഖി​െൻറ ഉദ്ഘാടന ചടങ്ങ് നടന്നു. അമേരിക്കന്‍ എംബസ്സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, റിക്രിയേഷന്‍ അസോസി യേഷന്‍ തന്‍സീല്‍ സിദ്ധീഖ് കേക്ക് മുറിച്ച് ഉദ്​ഘാടനം ചെയ്തു. ചടങ്ങില്‍ പുഷ്പരാജ് (ഇന്ത്യന്‍ എംബസ്സി), സിറ്റി ഫ്ലവര്‍ മാര്‍ക്കറ്റിങ്​ മാനേജര്‍ നിബിന്‍ ലാല്‍, എ.കെ. നൗഷാദ് ഡെപ്യൂട്ടി മാര്‍ക്കറ്റിങ്​ മാനേജര്‍, സ്റ്റോര്‍ മാനേജര്‍ സക്കീര്‍ ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു. സിറ്റി ഫ്ലവര്‍ ജുബൈല്‍, ഹാഇല്‍, സക്കാക്ക തുടങ്ങി വിവിധ ഔട്ട്‌ലെറ്റുകളിലും റമദാന്‍ സൂഖ് ഉദ്​ഘാടന ചടങ്ങുകള്‍ നടന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - City Flower Ramadan Souq-begins
Next Story