Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലോക നഴ്സസ് ദിനാഘോഷം...

ലോക നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ച് സിറ്റി ഫ്ലവർ; ഹാഇലിലും ജുബൈലിലും വിപുലമായ പരിപാടികൾ

text_fields
bookmark_border
ലോക നഴ്സസ് ദിനാഘോഷം സംഘടിപ്പിച്ച് സിറ്റി ഫ്ലവർ; ഹാഇലിലും ജുബൈലിലും വിപുലമായ പരിപാടികൾ
cancel
camera_alt

സൗദിയിലെ സിറ്റിഫ്ലവർ ഹാഇൽ/ജുബൈൽ ഹൈപ്പർ മാർക്കറ്റ്​ ശാഖകളിൽ നടന്ന നഴ്​സസ്​ ദിനാഘോഷ പരിപാടികൾ

ഹാഇൽ/ജുബൈൽ: ലോക നഴ്സസ് ദിനത്തോടനുബന്ധിച്ച് സിറ്റി ഫ്ലവർ ഹൈപ്പർ മാർക്കറ്റി​െൻറ ഹാഇൽ, ജുബൈൽ ശാഖകളിൽ വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ഹാഇൽ സിറ്റി ഫ്ലവർ ശാഖയിൽ നടന്ന ചടങ്ങുകൾ അൽ അബീർ ആശുപത്രി നഴ്സിങ്​ മാനേജർ പ്രവീൺ രാജ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഹാഇൽ കിംഗ് ഖാലിദ് ഹോസ്പിറ്റലിൽ പന്ത്രണ്ടു വർഷമായി സേവനമനുഷ്ഠിക്കുന്ന ജാൻസി വർഗീസ് ചാക്കോയെ വിശിഷ്ടാതിഥിയായി ആദരിച്ചു. കിങ്​ ഖാലിദ് ആശുപത്രി, കിങ്​ സൽമാൻ ആശുപത്രി, അൽ അബീർ ആശുപത്രി എന്നിവിടങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തു. സിറ്റി ഫ്ലവർ ഹാഇൽ ഹൈപ്പർ മാർക്കറ്റ് മാനേജർ മനോജ് തിരൂർ, അൽ അബീർ ആശുപത്രി മാർക്കറ്റിങ്​ മാനേജർ മൊയ്‌നുദ്ധീൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ജുബൈലിൽ വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) ജുബൈൽ ചാപ്റ്ററുമായി സഹകരിച്ചാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. ഷിഫ അൽ ജുബൈൽ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് മാനേജർ വില്യം വർക്കി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായത്തിൽ പരിപാടികൾ നിയന്ത്രിച്ചു. ചടങ്ങിൽ ഡബ്ല്യു.എം.എഫ് പ്രവർത്തകർ നഴ്സുമാരെ ആദരിക്കുകയും തുടർന്ന് നിക്കി ല അവതാരകയായ സംഗീത വിരുന്ന് അരങ്ങേറുകയും ചെയ്തു. നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങളെ പ്രകീർത്തിക്കുന്നതിനും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനുമായാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിച്ചതെന്ന് സംഘാടകർ അറിയിച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:celebrationGulf Newsjubailworld nurses day
News Summary - City Flower organizes World Nurses Day celebration; extensive programs in Hail and Jubail
Next Story