Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ വർണാഭമായി...

ജുബൈലിൽ വർണാഭമായി സിറ്റിഫ്ലവർ ‘മെഹന്തി ഫെസ്റ്റ് 2026’

text_fields
bookmark_border
news
cancel
camera_alt

സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റും നൂപുരധ്വനി ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ‘മെഹന്തി ഫെസ്റ്റ് 2026’

ജുബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമിയും സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റും സംയുക്തമായി സംഘടിപ്പിച്ച ‘മെഹന്തി ഫെസ്റ്റ് 2026’ സിറ്റിഫ്ലവർ ഓഡിറ്റോറിയത്തിൽ നടന്നു. ജുബൈലി​െൻറ വിവിധ ഭാഗങ്ങളിൽ നിന്നായി 25-ഓളം പേർ മെഹന്തി മത്സരത്തിൽ മാറ്റുരച്ചു. വനിതകളും കുട്ടികളും ഉൾപ്പെടെ വൻ ജനപങ്കാളിത്തമാണ് പരിപാടിയിലുടനീളം ദൃശ്യമായത്.

ഫെസ്​റ്റി​െൻറ ഭാഗമായി നൂപുരധ്വനി ആർട്സ് അക്കാദമിയിലെ കുട്ടികൾ അവതരിപ്പിച്ച മനോഹരമായ കലാപരിപാടികളും മുതിർന്നവരുടെ വിവിധ സാംസ്കാരിക അവതരണങ്ങളും അരങ്ങേറി. കാണികളുടെ വലിയ കൈയടിയോടെയും പ്രോത്സാഹനത്തോടെയുമാണ് നൃത്തവും മറ്റ് ഇതര കലാപരിപാടികളും സ്വീകരിക്കപ്പെട്ടത്.

തുടർന്ന് നടന്ന ചടങ്ങിൽ, മെഹന്തി മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വിജയികളായവർക്കുള്ള സമ്മാനങ്ങൾ സിറ്റിഫ്ലവർ ജുബൈൽ ഹൈപ്പർമാർക്കറ്റ് മാനേജർ ഹനീഫ കമ്പായതിൽ, മാർക്കറ്റിങ്​ മാനേജർ നൗഷാദ് കാപ്പാട്, താജുദ്ധീൻ എന്നിവർ ചേർന്ന് വിതരണം ചെയ്തു. പരിപാടിയിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സമ്മാനങ്ങൾ ഗിരീഷ്‌ കെ. ഹരിദാസ്, സഫ്രാസ് എന്നിവർ ചേർന്ന് സമ്മാനിച്ചു. സഫീന താജുദീൻ പരിപാടികൾ പൂർണമായി നിയന്ത്രിച്ചു. ദയാന ആൻറണി, സയിൻ കോയ എന്നിവർ അവതാരകരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:festjubailCity Flowercelebrated
News Summary - City Flower 'Mehendi Fest 2026' celebrated colorfully in Jubail
Next Story