സിറ്റി ഫ്ലവര്‍ ഖഫ്ജി ശാഖ ഉദ്ഘാടനം ചെയ്തു
text_fieldsഖഫ്ജിയില്‍ സിറ്റി ഫ്ലവറിന്റെ എക്സ്പ്രസ് ഡിപ്പാർട്മെൻറ് സ്റ്റോര്‍ സൗദി പൗരപ്രമുഖന്‍
സുലൈമാന്‍ സാലിം അല്‍ ബലുവി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല സിറ്റി ഫ്ലവറിന്റെ എക്സ്പ്രസ് ഡിപ്പാർട്മെൻറ് സ്റ്റോര്‍ അല്‍ ഖഫ്ജിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഖഫ്ജിയിലെ സ്വദേശികളും വിദേശികളും വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സൗദി പൗരപ്രമുഖന്‍ സുലൈമാന്‍ സാലിം അല്‍ ബലുവി ഉദ്ഘാടനം ചെയ്തു. ഫ്ലീരിയ ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ടി.എം. അഹ്മദ് കോയ, ഡയറക്ടര്‍മാരായ മുഹ്സിന് അഹ്മദ്, റാഷിദ് അഹ്മദ്, സി.എ.ഒ. അന്‍വര്‍ സാദത്ത്, കമാല്‍ ഹമൂദ് ശമ്മരി എന്നിവര്‍ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
കിങ് അബ്ദുല്‍ അസീസ് സ്ട്രീറ്റില്‍ ടെലിമണി തഹ്വീല്‍ അല്റാജ്ഹിക്ക് സമീപമാണ് പുതിയ സ്റ്റോര്‍. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ നൂറ് ഉപഭോക്താക്കള്‍ക്ക് 150 റിയാലിന്റെ ഉൽപന്നങ്ങള് നൂറ് റിയാലിന് വിതരണം ചെയ്തു.
50 റിയാല്‍ ഫ്രീ പര്‍ച്ചേസ് നേടാന്‍ നൂറുകണക്കിന് ഉപഭോക്താക്കളാണ് സ്റ്റോറില്‍ തടിച്ചുകൂടിയത്. സാധാരണക്കാരുടെ അഭിരുചിക്ക് അനുസൃതമായി ഏറ്റവും മികച്ച ഉൽപന്നങ്ങള് എറ്റവും കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുമെന്ന് സിറ്റി ഫ്ലവര്‍ മാനേജ്മെൻറ് അറിയിച്ചു.
ജെൻറ്സ് റെഡിമെയ്ഡ്, ആരോഗ്യ-സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കോസ്മെറ്റിക്സ്, വീട്ടുപകരണങ്ങള്‍, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, ഹോം ലിനന്‍ തുടങ്ങി ആവശ്യമുള്ളതെല്ലാം ഒരുക്കിയിട്ടുണ്ടെന്നും മാനേജ്മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

