സിറ്റി ഫ്ലവര്‍ ദവാദ്മി ശാഖ ഉദ്ഘാടനം നാലിന്
text_fieldsദവാദ്മിയിൽ ഉദ്ഘാടനം ചെയ്യുന്ന സിറ്റി ഫ്ലവര്‍ ഷോറൂം
റിയാദ്: പ്രമുഖ റീട്ടെയിൽ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ പുതിയ ശാഖ ദവാദ്മിയിൽ ഈ മാസം നാലിന് വൈകീട്ട് അഞ്ചിന് പ്രവർത്തനം ആരംഭിക്കും. റിയാദിൽനിന്ന് 200 കിലോമീറ്ററകലെ വൈവിധ്യമാര്‍ന്ന ധാതുലവണങ്ങളാല്‍ സമ്പന്നവും ചരിത്രഗവേഷണങ്ങളുടെ വിളനിലവുമായ ദവാദ്മി ചെറുപട്ടണത്തിലാണ് സിറ്റി ഫ്ലവര്‍ ഡിപ്പാർട്മെന്റ് സ്റ്റോര്‍ പ്രവർത്തനം ആരംഭിക്കുന്നതെന്ന് വാർത്തക്കുറിപ്പിൽ അറിയിച്ചു.
സാധാരണക്കാരായ ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്പെട്ട ഏറ്റവും മികച്ച എല്ലാ ഉൽപന്നങ്ങളും ഏറ്റവും കുറഞ്ഞ വിലയിൽ ഉറപ്പുവരുത്തുന്ന സിറ്റി ഫ്ലവർ സൗദിയുടെ എല്ലാ പ്രവിശ്യകളിലും തങ്ങളുടെ സേവനം എത്തിക്കുക എന്ന ദൗത്യത്തിന്റെ ഭാഗമായാണ് ദവാദ്മിയില്‍ പ്രവര്‍ത്തനം തുടങ്ങുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് വന്‍ ഓഫറുകള്‍ ലഭ്യമാകും. ആദ്യത്തെ 100 ഉപഭോക്താക്കൾക്ക് 150 റിയാലിന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ 100 റിയാല്‍ മാത്രം നല്കിയാല് മതിയാകും. 50 റിയാല്‍ സൗജന്യ പർച്ചേസ് ലഭിക്കും.
കൂടാതെ എല്ലാവിഭാഗം സാധനങ്ങൾക്കും കില്ലര്‍ ഓഫറുകള്‍ ലഭിക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പുരുഷന്മാര്ക്കുമുള്ള വിപുലമായ വസ്ത്രശേഖരം, പാദരക്ഷകള്‍, ആരോഗ്യ-സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഫാഷന്‍ ആടയാഭരണങ്ങള്‍, ഓഫിസ് സ്റ്റേഷനറി, കളിപ്പാട്ടങ്ങള്‍, ലഗേജ്, ബാഗ്, കളര്‍ കോസ്മെറ്റിക്, വീട്ടുസാധനങ്ങള്‍, പെർഫ്യൂമുകൾ, ലോകോത്തര വാച്ചുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, ഹോം ലിനന്‍, റോസ്റ്ററി, ചോക്ലറ്റ് തുടങ്ങി ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ളതെല്ലാം ഡിപ്പാർട്മെന്റ് സ്റ്റോറില്‍ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു.
കഴിഞ്ഞ നാലു പതിറ്റാണ്ടായി ബിസിനസ് രംഗത്ത് കാലുറപ്പിച്ച സിറ്റി ഫ്ലവര്‍ ഗ്രൂപ്പില്‍ സ്വദേശികളും വിദേശികളും ഉൾപ്പെടെ ആയിരത്തിൽപരം ജീവനക്കാർ ജോലി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

