നഴ്സസ് ദിനത്തിൽ നഴ്സുമാർക്ക് ആദരവുമായി സിറ്റി ഫ്ലവർ; സൗജന്യ പർച്ചേസ് കൂപ്പണുകൾ പ്രഖ്യാപിച്ചു
text_fieldsറിയാദ്: അന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് സൗദി അറേബ്യയിലെ നഴ്സുമാർക്കായി പ്രത്യേക ഓഫറുകൾ പ്രഖ്യാപിച്ച് പ്രമുഖ റീട്ടെയിൽ സ്ഥാപനമായ സിറ്റി ഫ്ലവർ. ആരോഗ്യമേഖലയിലെ നഴ്സുമാരുടെ നിസ്തുലമായ സേവനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുന്നതിെൻറ ഭാഗമായാണ് ഈ ആനുകൂല്യം ഒരുക്കിയിരിക്കുന്നത്.
സിറ്റി ഫ്ലവറിെൻറ ഏത് ഡിപ്പാർട്ട്‌മെൻറിൽ നിന്നും 100 സൗദി റിയാലിന് ഷോപ്പിങ് നടത്തുന്ന നഴ്സുമാർക്ക് 25 റിയാലിെൻറ പർച്ചേസ് കൂപ്പൺ തികച്ചും സൗജന്യമായി ലഭിക്കും. വസ്ത്രങ്ങൾ, പാദരക്ഷകൾ, കളിപ്പാട്ടങ്ങൾ, സ്റ്റേഷനറി, വാച്ചുകൾ, പെർഫ്യൂമുകൾ, ഇലക്ട്രോണിക്സ്, ഗൃഹോപകരണങ്ങൾ തുടങ്ങിയ എല്ലാ വിഭാഗങ്ങളിലും ഈ ഓഫർ ലഭ്യമാണ്. നഴ്സസ് ദിനത്തിൽ (ചൊവ്വാഴ്ച) മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. സൗദി അറേബ്യയിലെ ആശുപത്രികളിൽ ജോലി ചെയ്യുന്ന രജിസ്റ്റർ ചെയ്ത നഴ്സുമാർക്ക് മാത്രമാണ് ഈ ഓഫറിന് അർഹതയുള്ളത്.
ഈ പ്രത്യേക ആനുകൂല്യം കൈപ്പറ്റുന്നതിനായി നഴ്സുമാർ തങ്ങളുടെ ആശുപത്രി തിരിച്ചറിയൽ കാർഡ് നിർബന്ധമായും ഹാജരാക്കേണ്ടതുണ്ടെന്ന് സിറ്റി ഫ്ലവർ മാനേജ്മെൻറ് അറിയിച്ചു. നഴ്സസ് ദിനാശംസകൾ നേർന്നതോടൊപ്പം അവരുടെ കഠിനാധ്വാനത്തിന് ആദരമർപ്പിക്കുക കൂടിയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

