സിറ്റി ഫ്ലവർ അബഹ ശാഖ നാളെ പ്രവർത്തനമാരംഭിക്കും
text_fieldsറിയാദ്: പുതുവർഷത്തെ വരവേറ്റ് സൗദി തെക്കൻ പ്രവിശ്യയിലെ അബഹയിൽ സിറ്റി ഫ്ലവറിന്റെ പുതിയ ശാഖ ബുധനാഴ്ച പ്രവർത്തനമാരംഭിക്കും. ഉദ്ഘാടനം പ്രമാണിച്ച് ആദ്യ 100 ഉപഭോക്താക്കൾക്ക് 50 റിയാലിന്റെ പർച്ചേസ് വൗച്ചർ സൗജന്യമായി നൽകും. ജനുവരി അഞ്ച് വരെ പ്രത്യേക വിലക്കിഴിവും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു. സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ അബഹ ശാഖ വിവിധ ശ്രേണിയിലുളള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനം ആരംഭിക്കുന്നത്.
സഊദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ ടൗൺ സെൻററിലാണ് പുതിയ ഡിപ്പാർട്ട്മെൻറ് സ്റ്റോർ. വൈകുന്നേരം നാലിന് ഉദ്ഘാടനം ചെയ്യുന്നതോടെ ആകർഷകമായ വിലക്കിഴിവിൽ ഉപഭോക്താക്കൾക്ക് സാധനങ്ങൾ വാങ്ങാം. ഉദ്ഘാടനത്തിനോടനുബന്ധിച്ച് ആദ്യ 100 ഉപഭോക്താക്കൾക്ക് 50 റിയാലിന്റെ പർച്ചേസ് വൗച്ചർ സൗജന്യമായി ലഭിക്കും. 100 റിയാലിന് പർച്ചേസ് ചെയ്യുന്നവർക്കാണ് 50 റിയാലിന്റെ വൗചർ നേടാൻ അവസരം ലഭിക്കുക.
ആരോഗ്യ സൗന്ദര്യ വർധക ഉൽപന്നങ്ങൾ, ഫാഷൻ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്സ്, ഹോം ലിനെൻ, ബാഗ്‌സ്, ലഗേജ്, വാച്ചുകൾ, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ലേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാർട്ടളമെൻറുകളിലായി ഇരുപതിനായിരത്തിലധികം ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

