സിറ്റി ഫ്ലവർ അബഹ ശാഖ ഉദ്ഘാടനം ചെയ്തു
text_fieldsസിറ്റി ഫ്ലവവറിന്റെ പുതിയ ഡിപ്പാര്‍ട്ട്‌മെൻറ് സ്റ്റോര്‍ അബഹയിൽ ഫ്ലീരിയ ഗ്രൂപ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: സൗദി അറേബ്യയിലെ ജനകീയ റീട്ടെയില്‍ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ പുതിയ ഡിപ്പാര്‍ട്ട്‌മെൻറ് സ്റ്റോര്‍ അബഹയിൽ ഫ്ലീരിയ ഗ്രൂപ് ചെയര്‍മാന്‍ ഫഹദ് അബ്ദുല്‍കരീം അല്‍ ഗുറെമീല്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹീം, എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ മൊഹസിന്‍ അഹമ്മദ് കോയ, ഡയറക്ടര്‍ റാഷിദ് അഹമ്മദ് കോയ, ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ അന്‍വര്‍ സാദത്ത്, വൈസ് പ്രസിഡൻറ് ഫിനാന്‍സ് ഹസീബ് റഹ്മത്ത്, ഓപ്രറേഷന്‍ മാനേജര്‍ അഭിലാഷ് നമ്പ്യാര്‍, സീനിയര്‍ മാര്‍ക്കറ്റിങ് മാനേജര്‍ നിബിന്‍ ലാല്‍, മാര്‍ക്കറ്റിങ് മാനേജര്‍ ഇ.കെ. നൗഷാദ്, സ്റ്റോര്‍ മാനേജര്‍ നാഷിദ് എന്നിവര്‍ സംബന്ധിച്ചു.
ഉദ്ഘാടന വില്‍പനയോടനുബന്ധിച്ച് ഒരാഴ്ച നീളുന്ന വന്‍ കില്ലര്‍ ഓഫറുകള്‍ ലഭ്യമാകും. കൂടാതെ മറ്റനേകം ആകര്‍ഷണമായ ഓഫറുകളും ലഭ്യമാണ്. എല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാകുന്ന തരത്തിലാണ് പുതിയ സ്റ്റോര്‍ സജ്ജീകരിച്ചിരിക്കുന്നത്. സൗദിയിലെ പ്രമുഖ റീട്ടെയിൽ വിതരണ ശൃംഖലയായ സിറ്റി ഫ്ലവറിന്റെ അബഹ ശാഖ വിവിധ ശ്രേണിയിലുളള ഉൽപന്നങ്ങളുടെ വിപുലമായ ശേഖരവുമായാണ് പ്രവർത്തനമാരംഭിച്ചത്. സഊദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റിൽ ടൗൺ സെൻററിലാണ് പുതിയ ഡിപ്പാർട്ട്മെൻറ് സ്റ്റോർ പ്രവര്‍ത്തിക്കുന്നത്.
ആരോഗ്യ സൗന്ദര്യ വർധക ഉൽപന്നങ്ങൾ, ഫാഷൻ ജൂവലറി, ഇലക്‌ട്രോണിക്‌സ്, മെൻസ്‌വെയർ, കിഡ്‌സ് വെയർ, ലേഡീസ് വെയർ, ഹൗസ്‌ഹോൾഡ്‌സ്, സ്‌റ്റേഷനറി, അടുക്കള സാമഗ്രികൾ, പ്ലാസ്റ്റിക്സ്, ഹോം ലിനെൻ, ബാഗ്‌സ്, ലഗേജ്, വാച്ചുകൾ, ടോയ്‌സ് എന്നിവക്ക് പുറമെ സ്വീറ്റ്‌സ്, ചോക്ലേറ്റ്, ബേക്കറി, പയർവർഗങ്ങൾ, ഡ്രൈഫ്രൂട്‌സ്, ഗ്രോസറി ഐറ്റംസ് തുടങ്ങിയ ഡിപ്പാർട്‌മെൻറുകളിലായി ഇരുപതിനായിരത്തിലധികം ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് പുതിയ ഷോറൂമിന്റെ പ്രത്യേകത. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ശേഖരവും പുതിയ ശാഖയിൽ ഒരുക്കിയിട്ടുണ്ടെന്ന് മാനേജ്‌മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

